35 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 35 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 101 പേര്‍ രോഗമുക്തരായി. നിലവില്‍ 263 പേര്‍ ചികിത്സയില്‍ കഴിയുന്നു. ------ വായന മത്സര വിജയികള്‍ ആലപ്പുഴ: ജില്ല ലൈബ്രറി കൗണ്‍സില്‍ പുന്നപ്ര ജെ.ബി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലതല വായന മത്സരത്തില്‍ പൊതുജനങ്ങളുടെ വിഭാഗത്തില്‍ കെ. രാജന്‍ ഒന്നാംസ്ഥാനം നേടി. ആര്‍. സേതുനാഥ്, എം.ഡി. സുഭാഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തിന്​ അര്‍ഹരായി. യു.പി വിഭാഗത്തില്‍ സരിഗ സതീഷ്, അഭീഷ്ട, എസ്. അഥീന എന്നിവരും വനിതവിഭാഗത്തില്‍ ടെസി ജോസ് ശ്രീലക്ഷ്മി, പി.സി. ചന്ദ്രികാകുമാരി എന്നിവരും ആദ്യ മൂന്ന്​ സ്ഥാനം നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ്​ അലിയാര്‍ എം. മാക്കിയിലും സെക്രട്ടറി ടി. തിലകരാജും അറിയിച്ചു. സ്വകാര്യ ബസ് സമരത്തില്‍ പ​ങ്കെടുക്കും - കെ.ബി.ടി.എ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്ന സ്വകാര്യബസ് മേഖലയെ തകര്‍ക്കാൻ നീക്കം ആലപ്പുഴ: ഈമാസം 24 മുതല്‍ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെ.ബി.ടി.എ) ജില്ല പ്രസിഡന്‍റ്​ പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും അറിയിച്ചു. ബസ് നിരക്കും വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്കും വര്‍ധിപ്പിക്കാം, നികുതി കുറച്ച് തരാം, ഡീസലിന് സബ്‌സിഡി ആലോചിക്കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നാലുമാസമായി ആവർത്തിക്കുക മാത്രമാണ്​ സർക്കാർ. വാഗ്​ദാനങ്ങൾ പാലിക്കാതെ സ്വകാര്യ ബസ് മേഖലയെ കബളിപ്പിച്ച്​ മേനി നടിക്കുകയാണ്. ഇന്നത്തെ നിലയില്‍ സര്‍വിസ് തുടരുന്നത് നഷ്ടമാണെന്ന് സര്‍ക്കാറിന് ബോധ്യമുള്ളതുകൊണ്ടാണ് നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക്​ 1000 കോടി അനുവദിച്ചത്. എന്നാൽ, കൂടുതല്‍ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രാസൗകര്യം ഒരുക്കുന്ന സ്വകാര്യബസ് മേഖലക്ക് ഒരു ആനുകൂല്യവും നല്‍കാതെ തകര്‍ക്കാനുള്ള നയങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്. ഇതില്‍ ഏറെ ദുരൂഹതയുണ്ടെന്നും അതിനെതിരെ കൂടിയാണ് സമരമെന്നും അവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.