321 പേര്‍ക്ക് കോവിഡ്; 1003 രോഗമുക്തർ

ആലപ്പുഴ: ജില്ലയില്‍ 321 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1003 പേര്‍ രോഗമുക്തരായി. നിലവിൽ 3946 പേര്‍ ചികിത്സയിലുണ്ട്​. സാമ്പത്തിക തട്ടിപ്പ്​: പ്രതിയായ സ്ത്രീ രണ്ടുവർഷത്തിനുശേഷം അറസ്റ്റിൽ ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ രണ്ടുവർഷത്തിനുശേഷം അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പഞ്ചായത്ത്​ കുറത്തികാട് മറ്റത്തേത്ത് വീട്ടിൽ ലീന ഭവാനിയാണ്​ (43) അറസ്റ്റിലായത്​. അരൂർ സ്​​റ്റേഷനിലെ വിസതട്ടിപ്പുകേസുമായി ബന്ധ​പ്പെട്ടാണ്​ പിടിയിലായത്​. കേരളത്തിലെ നിരവധി സ്​റ്റേഷനുകളിൽ വിസ തട്ടിപ്പ്​ കേസുകളിൽ പ്രതിയായി രണ്ടുവർഷത്തോളമാണ്​ ഒളിവിൽ കഴിഞ്ഞത്​. ചേർത്തല ഡിവൈ.എസ്​.പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും അരൂർ സ്​റ്റേഷനിലെ എസ്​.ഐ ബി. സെനി, വനിത സിവിൽ പൊലീസ്​ ഓഫിസർ ടി.സി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ്​ പ്രതിയെ പിടികൂടിയത്​. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. APL leena bhavani ലീന ഭവാനി കയര്‍ മേഖലക്ക്​ കൂടുതല്‍ ധനസഹായം: സർക്കാർ നടപടി അഭിനന്ദനാർഹം -കയര്‍ വര്‍ക്കേഴ്‌സ് സെന്റർ​ ആലപ്പുഴ: സര്‍ക്കാര്‍ കയര്‍ മേഖലക്ക്​ കൂടുതല്‍ ധനസഹായം അനുവദിച്ചത്​ അഭിനന്ദനാര്‍ഹമെന്ന്​ കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ (സി.ഐ.ടി.യു) പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന്‍ എന്നിവർ പറഞ്ഞു. കോവിഡ് മൂന്നാംതരംഗത്തിലും കയര്‍ മേഖലയുടെ ഉന്നമനത്തിനായി പ്രൊഡക്ഷന്‍ ആൻഡ്​ മാർക്കറ്റിങ്​ ഇന്‍സെന്‍റിവായി സര്‍ക്കാര്‍ 7.74 കോടിയാണ്​ അനുവദിച്ചത്​. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയര്‍ മേഖലയില്‍ ആകെ 201.43 കോടിയാണ് ചെലവഴിച്ചത്. മാര്‍ക്കറ്റിങ്​ ഡെവലപ്മെന്‍റ്​ അസിസ്റ്റന്‍സ് ഫണ്ടിനത്തില്‍ 14.45 കോടിയും പ്രൈസ് ഫ്ലച്ചുവേഷന്‍ ഫണ്ടിനത്തില്‍ 35.13 കോടിയും പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ്​ ഇന്‍സെന്റിവായി 11.74 കോടിയും ഇന്‍കം സപ്പോര്‍ട്ടിങ്​ സ്‌കീം ഇനത്തില്‍ 15 കോടിയും കയര്‍ പെന്‍ഷന്‍ ആൻഡ്​ മാച്ചിങ്​ ഗ്രാൻഡ്​ ഇനത്തില്‍ 113.41 കോടിയും കോവിഡ് റിലീഫ് ഇനത്തിൽ 11.70 കോടിയും അനുവദിച്ചു. സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണത്തില്‍ കയര്‍ വികസന വകുപ്പ് അഞ്ചാം സ്ഥാനത്താണ്. കയര്‍ കോർപറേഷന്റെ ടേൺഓവര്‍ ഇക്കാലത്ത് 202 കോടിയായി. 13 കോടിയുടെ വർധനയാണ് ടേൺഓവറില്‍ കൈവരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.