ആലപ്പുഴ: ഒരു നിമിഷം പോലും വൈകാതെ രക്ഷാപ്രവർത്തനം നടത്തി 24 മണിക്കൂറിനുള്ളിൽ യുക്രെയ്നിൽനിന്ന് ഓരോ ഇന്ത്യക്കാരനെയും നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം കേന്ദ്ര സർക്കാർ നിറവേറ്റണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. യുക്രെയ്നിലെ ഖാർക്കിവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ നവീൻ ശേഖരപ്പ കൊല്ലപ്പെട്ട അതിദാരുണമായ സംഭവം ആ കുടുംബത്തിനും രാജ്യത്തിനും തീരാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വായുസേനയുടെ പ്രത്യേക മിഷൻ തന്നെ ഇതിനായി ഉപയോഗിക്കണം. ഇതുവരെ ഇന്ത്യ നേടിയ എല്ലാ നയതന്ത്ര ശക്തിയും ഉപയോഗിച്ച് സമ്മർദം ചെലുത്തി ഈ മിഷൻ വിജയകരമാക്കണമെന്നും ഒപ്പം തന്നെ വിവിധ അന്താരാഷ്ട്ര ഫോറങ്ങളിൽ സമ്മർദം ചെലുത്താൻ ഇന്ത്യ അമാന്തിക്കരുതെന്നും റഷ്യയുടെ ഭാഗം ചേരുന്നതിന് തുല്യമായ നിഷ്പക്ഷ സമീപനം ഇന്ത്യൻ വംശജരുടെ ജീവഹാനിയിലാകും കലാശിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പ് നൽകി. യുക്രെയ്നിലെ ഖാർക്കിവ്, സുമി പ്രവിശ്യകളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് കുടുങ്ങിക്കിടക്കുന്നത്. അവരുടെ ജീവന് പോലും ഭീഷണി നേരിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇപ്പോഴും മെല്ലപ്പോക്ക് നയം സ്വീകരിച്ച യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ നടപടി തീർത്തും നിരാശപ്പെടുത്തുന്നതാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.