വയോധിക ട്രെയിൻ ശുചിമുറിയിൽ കുടുങ്ങി; രക്ഷകരായി യാത്രക്കാരും ടിക്കറ്റ് എക്സാമിനറും

ചെ​ങ്ങ​ന്നൂ​ർ: ഒ​റ്റ​ക്ക് യാ​ത്ര​ചെ​യ്ത വ​യോ​ധി​ക തീ​വ​ണ്ടി​യു​ടെ ശു​ചി​മു​റി​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ ര​ക്ഷ​ക​രാ​യ​ത്​ യാ​ത്ര​ക്കാ​രും ടി​ക്ക​റ്റ് എ​ക്സാ​മി​ന​റും. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. എ​റ​ണാ​കു​ള​ത്തു നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക്​ ത​നി​ച്ച്​ യാ​ത്ര ചെ​യു​ന്ന​തി​നി​ട​യി​ലാ​ണ്​ വൃ​ദ്ധ ശു​ചി​മു​റി​യി​ൽ കു​ടു​ങ്ങി​യ​ത്. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ മാ​ന്നാ​ർ സ്വ​ദേ​ശി സ​ജി കു​ട്ട​പ്പ​ന്റെ ഇ​ട​പെ​ട​ലി​ന് സ​മൂ​ഹ​ത്തി​ന്റെ​റ നാ​നാ ത​ല​ങ്ങ​ളി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹം. എ​ഫ്.​ബി​യി​ൽ പോ​സ്റ്റ് ഇ​ട്ട​തോ​ടെ​യാ​ണ് വി​വ​രം എ​ല്ലാ​വ​രും അ​റി​യു​ന്ന​ത്. ഗു​രു​വാ​യൂ​ർ മ​ധു​രൈ 16327-ാംന​മ്പ​ർ ട്രെ​യി​നി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഗു​രു​വാ​യൂ​രി​ലെ ദ​ർ​ശ​നം ക​ഴി​ഞ്ഞ് പു​ല​ർ​ച്ചെ സ​ജി കു​ട്ട​പ്പ​നും സു​ഹൃ​ത്തു​ക്ക​ളാ​യ അ​നി​ൽ അ​മ്പി​ളി, അ​ന​ന്ത​ൻ, സ​ജി എ​ന്നി​വ​ർ​ക്കൊ​പ്പം ബി 01 ​കോ​ച്ചി​ലെ ബ​ർ​ത്തി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.

കോ​ട്ട​യം കു​റു​പ്പു​ന്ത​റ​യാ​യ​പ്പോ​ൾ മു​ഖം ക​ഴു​കാ​നെ​ത്തി​യ സ​ജി​യാ​ണ്​ ശു​ചി​മു​റി​യി​ൽ നി​ന്ന്​ വൃ​ദ്ധ​യു​ടെ നി​ല​വി​ളി കേ​ട്ട​ത്. ഡോ​ർ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം നി​ല​ത്ത്​ വീ​ണു​കി​ട​ക്കു​ക​യാ​ണ്​ എ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ സ​ജി സു​ഹൃ​ത്തു​ക്ക​ളേ​യും കൂ​ട്ടി ടി.​ടി.​ഇ അ​ഭി​ലാ​ഷി​നെ വി​വ​ര​മ​റി​യി​ച്ചു. ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന എ.​സി മെ​ക്കാ​നി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ വാ​തി​ൽ തു​റ​ന്ന്​ അ​ക​ത്തു ക​യ​റി​യ​ത്. ചെ​ങ്ങ​ന്നൂ​രി​ൽ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ജോ​ർ​ജ് വീ​ൽ ചെ​യ​റു​മാ​യി പ്ലാ​റ്റ് ഫോ​മി​ൽ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ​ത്ത​നം​തി​ട്ട ഇ​ല​വും​തി​ട്ട സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​യു​ടെ ബ​ന്ധു​ക്ക​ളെ ടി.​ടി.​ഇ വി​വ​ര​മ​റി​യി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ അ​ഭി​ലാ​ഷും വൃ​ദ്ധ​യു​ടെ ല​ഗേ​ജു​ക​ളു​മെ​ടു​ത്ത്​ ചെ​ങ്ങ​ന്നൂ​ർ സ്​​റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി. രാ​വി​ലെ 10.30ഓ​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വൃ​ദ്ധ​യെ യാ​ത്ര​യാ​ക്കി.

Tags:    
News Summary - Elderly woman gets stuck in train toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.