ഷെയ്ക്ക് സെയ്ഫുൾ, മോട്ടിൽ നടപ്പു
രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ ഹെറോയിനുമായി പിടിയിൽ
ആലപ്പുഴ: ഹരിപ്പാട് കെ.എസ്.ആർ.ടി.സി പരിസരത്ത് നടത്തിയ പരിശോധനയിൽ 30 ഗ്രാം ഹെറോയിനുമായി രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശികളായ ഷെയ്ക്ക് സെയ്ഫുൾ (29), മോട്ടിൽ നടപ്പു (27) എന്നിവരാണ് പിടിയിലായത്.
ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. നാട്ടിൽ പോയി പലപ്രാവശ്യം ലഹരി മരുന്ന് കൊണ്ട് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇവർ പിടിക്കപ്പെട്ടത്. കഴിഞ്ഞ ആറ് മാസമായി ജില്ല ലഹരി വിരുദ്ധ ടിം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷൻ, നർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം ഡി.വൈ.എസ്.എി ടി. രാജപ്പന്റെ നേതൃത്വത്തിലുള്ള ഐ.എസ്.എച്.ഒ ബി. വിനോദ്കുമാർ, എസ്.ഐ ഉദയകുമാർ. എ.എസ്.ഐമാരായ ഷിഹാബ്, ഷുക്കൂർ, സി.പി.ഒമാരായ പ്രശാന്ത്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.