ഡിസ്​കസിൽ നാലാംതവണയും ടിറ്റി കിരൺ; പിതാവ്​ പരിശീലകൾ

ചേ​ർ​ത്ത​ല: പി​താ​വ്​ പ​രി​ശീ​ല​ക​നാ​യ​പ്പോ​ൾ ഡി​സ്ക​സ്​​ത്രോ​യി​ൽ മ​ക​ന്​ തു​ട​ർ​ച്ച​യാ​യ നാ​ലാം​ത​വ​ണ​യും സ്വ​ർ​ണം. ആ​ല​പ്പു​ഴ ലീ​യോ​തേ​ർ​ട്ടീ​ന്ത്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി ടി​റ്റി കി​ര​ൺ ക​ല​വൂ​രി​ലെ മൈ​താ​ന​ത്ത്​ സി​സ്ക​സ്​ കൈ​യി​ലെ​ടു​ത്ത​പ്പോ​ൾ അ​ത് വീ​ണ്ടും വി​ജ​യം​കി​ട്ടു​മെ​ന്ന്​​ ഉ​റ​പ്പാ​യി​രു​ന്നു. അ​ച്ഛ​ന്റെ ശി​ക്ഷ​ണ​ത്തി​ൽ പ​യ​റ്റി​ത്തെ​ളി​ഞ്ഞ​തോ​ടെ കി​ട്ടി​യ വി​ജ​യം ഇ​രു​വ​രു​ടെ​യും അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം​കൂ​ടി​യാ​ണ്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ് ത്രോ​യി​ൽ ടി​റ്റി കി​ര​ൺ നേ​ടി​യ നേ​ട്ട​ത്തി​ന് ഇ​ര​ട്ടി​മ​ധു​ര​മു​ണ്ട്. ഡി​സ്ക​സ് ത്രോ, ​ഹാ​മ​ർ ത്രോ ​ഇ​ന​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​നാ​യ അ​ച്ഛ​ൻ കി​ര​ൺ ഏ​ബ്ര​ഹാ​മി​ന്റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മ​ക​ന്റെ കാ​യി​ക​വ​ള​ർ​ച്ച. ജി​ല്ല കാ​യി​ക​മേ​ള​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​വും ഡി​സ്ക​സ് ത്രോ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ടി​റ്റി ഇ​ത്ത​വ​ണ​യും ആ ​മി​ക​വ് ആ​വ​ർ​ത്തി​ച്ചു.

2024-ൽ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ സ്വ​ർ​ണ​വും നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഹാ​മ​ർ ത്രോ​യി​ലും ഒ​ന്നാം​സ്ഥാ​നം സ്വ​ന്ത​മാ​ക്കി. കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഒ​ട്ടേ​റെ താ​ര​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട് കി​ര​ൺ. മ​റ്റു​ള്ള​വ​രെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നൊ​പ്പം സ്വ​ന്തം മ​ക​ന്റെ പ്ര​ക​ട​ന​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ ഒ​പ്പം നി​ൽ​ക്കു​ന്നു. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി പു​ത്ത​ൻ​പു​ര​യി​ൽ സാ​ജി​യാ​ണ്​ മാ​താ​വ്. ടി​റ്റി​യു​ടെ ഇ​ര​ട്ട​സ​ഹോ​ദ​രി ടി​നി​യും കാ​യി​ക​താ​ര​മാ​ണ്. ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​യ നി​യ സ​ഹോ​ദ​രി​യാ​ണ്.

Tags:    
News Summary - Titi Kiran wins discus for the fourth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.