18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം; 167 പേർ ദുരിതാശ്വാസ ക്യാമ്പിൽ

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ ഇതുവരെ 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഒരു വീട് പൂർണമായും തകർന്നു. അമ്പലപ്പുഴ -7, കുട്ടനാട് -3, ചേര്‍ത്തല -6, മാവേലിക്കര -1, ചെങ്ങന്നൂർ -1 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. അമ്പലപ്പുഴ താലൂക്കിലാണ് വീട് പൂർണമായും തകർന്നത്. ജില്ലയില്‍ നിലവില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളുണ്ട്​. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് പ്രവർത്തിക്കുന്നത്. 44 കുടുംബങ്ങളിലെ 167 പേരാണ് കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.