1500 കേന്ദ്രത്തിൽ ജൈവ പച്ചക്കറി കൃഷിയുമായി സി.പി.ഐ

ആലപ്പുഴ: സി.പി.ഐ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി 1500 കേന്ദ്രങ്ങളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്' സംസ്ഥാന സർക്കാർ പദ്ധതിക്ക്​ പിന്തുണ നൽകിയാണ് സി.പി.ഐ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചത്. ജില്ലതല ഉദ്ഘാടനം കൊക്കോതമംഗലം ശാസ്താങ്കൽ ബ്രാഞ്ചിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കുമാരപുരത്തെ കവറാട്ട് ബ്രാഞ്ചിലെ ഉദ്ഘാടനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും കലവൂർ സർവോദയപുരം ബ്രാഞ്ചിലെ ഉദ്ഘാടനം ജില്ല അസി.സെക്രട്ടറി പി.വി. സത്യനേശനും കാട്ടൂർ ബ്രാഞ്ചിൽ ജില്ല അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദും നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.കെ. ഉത്തമൻ പെരുമ്പളത്തും ദീപ്തി അജയകുമാർ വടക്കനാര്യാടും എ. ഷാജഹാൻ കായംകുളത്തും കെ.എസ്. രവി ചുനക്കരയിലും എൻ.രവീന്ദ്രൻ താമരക്കുളത്തും ഉദ്​ഘാടനം നിർവഹിച്ചു. മാന്നാറിൽ ജോയിക്കുട്ടി ജോസും വയലാറിലും കടക്കരപ്പള്ളിയിലും ജില്ല എക്സി. അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, കെ.കെ. സിദ്ധാർഥൻ എന്നിവരും തുടക്കം കുറിച്ചു. പി. ജ്യോതിസ് ആറാട്ടുവഴിയിലും വി.മോഹൻദാസ് അമ്പലപ്പുഴയിലും എൻ.സുകുമാരപിള്ള പത്തിയൂരിലും കെ.ചന്ദ്രനുണ്ണിത്താൻ പാലമേലും എസ്.സോളമൻ ചെങ്ങന്നൂരിലും ഉദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.