15 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 15 പേർക്കു​കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഏഴുപേര്‍ രോഗമുക്തരായി. നിലവില്‍ 132 പേര്‍ ചികിത്സയിലുണ്ട്​. ദേശീയോദ്ഗ്രഥന സമ്മേളനം ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ല ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡിന് അർഹരായ ജോയി സാക്സ്, അലിയാർ എം. മാക്കിയിൽ, ആലപ്പി രമണൻ എന്നിവരെയും അരനൂറ്റാണ്ട് ആലപ്പുഴയിൽ ബ്ലൂ ഡയമണ്ട് ഓർക്കസ്ട്രയെ നയിച്ച ബിന്ദൻ ഭീമയെയും മന്ത്രി ആദരിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ, മുനിസിപ്പല്‍ ചെയർപേഴ്‌സൻ സൗമ്യരാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ റീഗോ രാജു, ജനറൽ കൺവീനർ ഡെന്നി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാംപറമ്പിലിനൊപ്പം സാന്ത്വൻ സപെഷൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളും ലോകസമാധാനത്തിനായി ശരറാന്തല്‍ തെളിച്ചു. സംഗീത പരിപാടിയും ഗാനമേളയുമുണ്ടായിരുന്നു. APL alappuzha beach prasad സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം മന്ത്രി പി. ​പ്രസാദ്​ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.