ആ​ല​പ്പു​ഴ ജില്ലയിൽ മുഖച്ഛായ മാറി 144 സ്‌കൂളുകൾ

ആ​ല​പ്പു​ഴ: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ബെ​ഞ്ചു​ക​ളും ഡെ​സ്കു​ക​ളും ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര​യും വി​സ്‌​മൃ​തി​യി​ലാ​ക്കി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ. 2016ൽ ​സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​മാ​ണ്‌ സ്കൂ​ളു​ക​ളു​ടെ സ​മ​ഗ്ര​മാ​റ്റം സാ​ധ്യ​മാ​ക്കി​യ​ത്‌. ന​വ​കേ​ര​ളം മി​ഷ​ന്റെ ഭാ​ഗ​മാ​യ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി വി​ദ്യാ​കി​ര​ണം പ​ദ്ധ​തി ര​ണ്ട്‌ വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ മേ​ഖ​ല കൈ​വ​രി​ച്ച​ത്‌ വ​ലി​യ നേ​ട്ടം.

ജി​ല്ല​യി​ലെ 144 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കാ​ണ്‌ ഇ​തു​വ​രെ പ​ശ്ചാ​ത്ത​ല വി​ക​സ​നം സാ​ധ്യ​മാ​യ​ത്‌. 254.9 കോ​ടി​യാ​ണ്​ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ ചെ​ല​വി​ടു​ന്ന​ത്‌. 65 സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 15 സ്കൂ​ളു​ക​ളി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. കി​ഫ്‌​ബി​യി​ൽ​നി​ന്ന്‌ അ​ഞ്ചു​കോ​ടി ചെ​ല​വി​ൽ ഒ​മ്പ​തു സ്കൂ​ൾ, മൂ​ന്നു കോ​ടി ചെ​ല​വി​ൽ 15 സ്കൂ​ളു​ക​ൾ, ന​ബാ​ർ​ഡ്‌ ഫ​ണ്ടി​ൽ ര​ണ്ടു കോ​ടി ചെ​ല​വി​ൽ ര​ണ്ട്‌ സ്കൂ​ളു​ക​ൾ, തീ​ര​ദേ​ശ​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്‌ ര​ണ്ടു​കോ​ടി ചെ​ല​വി​ൽ അ​ഞ്ച്‌ സ്കൂ​ളു​ക​ളി​ലും പ​ശ്ചാ​ത്ത​ല വി​ക​സ​നം സാ​ധ്യ​മാ​ക്കി.

118 പ​ദ്ധ​തി​ക​ൾ​ക്ക്‌ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നാ​ണ്‌ തു​ക. അ​ഞ്ച്‌ സ്കൂ​ളു​ക​ളി​ൽ സ​മ​ഗ്ര​പ​ദ്ധ​തി രേ​ഖ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. 27 പ​ദ്ധ​തി​ക​ൾ​ക്ക്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യി. നാ​ലി​ട​ങ്ങ​ളി​ൽ കി​ഫ്‌​ബി​യു​ടെ അ​നു​മ​തി​ക്കാ​യി ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ച്ചു. 2023ൽ ​ജി​ല്ല​യി​ലെ ആ​റ്‌ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കു​കൂ​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന്‌ തു​ക അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു.

Tags:    
News Summary - 144 schools have changed face in Alappuzha district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.