ആലപ്പുഴ: ജില്ലയില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രണ്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാലുപേര്‍ രോഗമുക്തരായി. നിലവില്‍ 154 പേര്‍ ചികിത്സയിലുണ്ട്. വ്യാപാര മേഖലയെ തകർക്കും -എ.കെ.ജി.എസ്.എം.എ ആലപ്പുഴ: രണ്ടുദിവസത്തെ പൊതുപണിമുടക്ക് വ്യാപാരമേഖലയെ തകർക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ജില്ല കമ്മിറ്റി. സാമ്പത്തിക വർഷത്തിന്‍റെ അവസാന തീയതികളും നാലുദിവസത്തെ ബാങ്ക് അവധിയുംമൂലം വ്യാപാര മേഖല പ്രതിസന്ധിയിലാകും. സമരലക്ഷ്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും പൊതുപണിമുടക്കിനായി തെരഞ്ഞെടുത്ത ദിവസം അനവസരത്തിലുള്ളാണ്. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് റോയി പാലത്ര, വർഗീസ് വല്ലാക്കൻ, കെ. നാസർ, എബി തോമസ്, എം.പി. ഗുരുദയാൽ, ബ്രദേഴ്സ് റഷീദ്, മുട്ടം നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.