ആലപ്പുഴ: റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ സബ് കലക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ നാല് ഫയല്‍ അദാലത്തിലായി 920 അപേക്ഷയില്‍ തീര്‍പ്പുകല്‍പിച്ചു. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡേറ്റ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച നടന്ന അദാലത്തില്‍ 190 ഉത്തരവ് സബ് കലക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. കുടിശ്ശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. സീനിയര്‍ സൂപ്രണ്ട് ബി. കവിത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി. ഗിരീശന്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.