കായംകുളം: 'മാധ്യമം' കായംകുളം ലേഖകൻ വാഹിദ് കറ്റാനത്തിന്‍റെ വീടുകയറി നാലംഗസംഘത്തിന്റെ ആക്രമണം. പരിക്കേറ്റ വാഹിദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇലിപ്പക്കുളം വാഴക്കൂട്ടത്തിൽ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
മൂന്ന് ബൈക്കിലായി എത്തിയ സംഘം മർദിക്കുകയായിരുന്നു. പൊതുരംഗത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ ശത്രുതയാണ് വിവിധ സംഘടനയുടെ ഭാരവാഹിയായ വാഹിദിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. അക്രമിസംഘം വധഭീഷണിയും മുഴക്കി. ആക്രോശവുമായി പാഞ്ഞടുത്ത സംഘത്തിൽനിന്ന് നാട്ടുകാരും സമീപവാസികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
വള്ളികുന്നം പൊലീസ് നടപടി സ്വീകരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കായംകുളം പ്രസ് ക്ലബ് പ്രസിഡന്‍റ് ഹരികുമാറും സെക്രട്ടറി സത്താറും ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള ജേണലിസ്റ്റ് യൂനിയൻ ജില്ല പ്രസിഡന്‍റ് വി. പ്രതാപും പ്രതിഷേധിച്ചു. സംഭവത്തിൽ അരൂർ മീഡിയ സൻെറർ പ്രതിഷേധിച്ചു. പി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. കെ.ആർ. അശോകൻ, ബി. അൻഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.