-സെപ്റ്റംബറിനുശേഷം ലഭിച്ചത് 1,000 മുതൽ 5,000 വരെ അപേക്ഷ ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം മുൻഗണന കാർഡുകൾ (മഞ്ഞ, പിങ്ക്) ലഭിക്കാൻ അപേക്ഷ സമർപ്പിച്ചവരുടെ മാർക്കിടൽ താലൂക്ക് സപ്ലൈ ഓഫിസുകളിൽ ആരംഭിച്ചു. അപേക്ഷയോടൊപ്പം മുഴുവൻ രേഖകളും സമർപ്പിച്ചവരുടെ മാർക്കാണ് ആദ്യമിടുന്നത്. രേഖകൾ ഹാജരാക്കാത്തവർ അവ സമർപ്പിക്കുന്ന മുറക്ക് മാർക്കിടാനും നടപടിയായി. ഓരോരുത്തരുടെയും ജീവിതസാഹചര്യവും സാമ്പത്തികനിലയും പരിഗണിച്ചാണ് മാർക്കിടുന്നത്. ഓരോ അപേക്ഷകർക്കും ലഭിച്ച മാർക്കിന്റെ വിവരങ്ങൾ 20ന് താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് ജില്ല സപ്ലൈ ഓഫിസിലേക്ക് കൈമാറും. പരിശോധനകൾക്കുശേഷം 25ന് ജില്ല സപ്ലൈ ഓഫിസിൽനിന്ന് പൊതുവിതരണ വകുപ്പ് സംസ്ഥാന ഓഫിസിന് കൈമാറും. അവിടെനിന്ന് ഈ മാസം അവസാനത്തോടെ മുൻഗണന റേഷൻ കാർഡ് നൽകേണ്ടവരുടെ ജില്ലതല റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. ജില്ലയിലെ വിവിധ താലൂക്കുകളിൽ സെപ്റ്റംബറിനുശേഷം 1,000 മുതൽ 5,000 വരെ അപേക്ഷകൾ ലഭിച്ചു. മാർച്ച് ആദ്യവാരംവരെ ലഭിച്ച അപേക്ഷകൾ മാർക്കിടുന്നതിനായി പരിഗണിക്കുന്നുണ്ട്. മാർക്കിന്‍റെ അടിസ്ഥാനത്തിൽ അർഹരായവർക്ക് അടിയന്തരമായി കാർഡുകൾ ലഭ്യമാക്കുന്നതിനാണ് തീരുമാനം. മദ്യശാല നിർത്തലാക്കൽ അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് വേണം -മദ്യവിരുദ്ധ സമിതി പുന്നപ്ര: നിലവിലുള്ള മദ്യനയം കൂടുതൽ ഉദാരമാക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്നും ഇപ്പോഴുള്ള നയം കൂടുതൽ കർശനമാക്കണമെന്നും കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ. സർക്കാർ മദ്യനയം തിരുത്താൻ തയാറാക്കിയ മാനദണ്ഡങ്ങൾ ചർച്ച ചെയ്യാനും അഭിപ്രായം രൂപവത്കരിക്കാനും കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവർജനം നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർതന്നെ മദ്യത്തിന്റെ ഉപഭോഗവും ഉപയോഗവും വർധിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മദ്യശാലകളുടെ എണ്ണം കൂട്ടുകയും മദ്യശാല പ്രവർത്തനസമയം വർധിപ്പിക്കാൻ ഉതകുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്തു. മദ്യശാലകൾ നിർത്തലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും കുറ്റവാളികളെ സൃഷ്ടിക്കുകയും ചെയ്യുന്ന മദ്യപാനത്തെ സർക്കാർതന്നെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധവും ജനവിരുദ്ധവുമാണന്ന് യോഗം വിലയിരുത്തി. ഹക്കീം മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു. കെ. കാർത്തികേയൻ, മൗലാനാ മുഹമ്മദ് ബഷീർ, അഡ്വ. ദിലീപ് ചെറിയനാട്, ഷീല ജഗധരൻ, ആന്റണി കരിപ്പാശേരി, ജേക്കബ് എട്ടുപറയിൽ, ഇ. ഷാബ്ദീൻ, ബിനു മദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.