ചേർത്തല ടൗൺ സ്കൂളിൽ 38 മിനിറ്റിൽ​ 269 കുട്ടികൾക്ക്​ പ്രവേശനം

ചേർത്തല: ടൗൺ ഗവ.എൽ.പി സ്കൂളിൽ വ്യാഴാഴ്ച നടന്ന മിന്നൽ അഡ്മിഷനിൽ 38 മിനിറ്റിൽ 269 കുട്ടികൾക്ക് പ്രവേശനം നൽകിയതായി സ്കൂൾ അധികൃതർ. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകുന്നതാണ് മിന്നൽ അഡ്മിഷൻ. പ്രീ പ്രൈമറിയിൽ 110 കുട്ടികളും ഒന്നാം ക്ലാസിൽ 146 കുട്ടികളും പ്രവേശനം നേടിയപ്പോൾ രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസുവരെയുള്ളതിൽ 13 പേരും പ്രവേശനം നേടി. സ്കൂൾ പ്രഥമാധ്യാപകൻ എസ്‌.ധനപാൽ, ഹൃത്വിക് രാജെന്ന കുട്ടിക്ക് അഡ്മിഷൻ നൽകി ഉദ്ഘാടനം ചെയ്തു. അധ്യാപിക ജി.ഷീജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ബി.എൻ. മധു, സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ പി.ഡി. സതീശൻ, എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.