വനിത കമീഷന്‍ അദാലത്: 38 പരാതി തീര്‍പ്പാക്കി

ആലപ്പുഴ: സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 38 പരാതികൾ തീര്‍പ്പാക്കി. ബന്ധുക്കൾ തമ്മിലെ സ്വത്തുതര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു അധികവും. ഇത്തരം പരാതികൾ കമീഷ‍‍ൻെറ പരിധിയിൽ വരുന്നവയല്ലെന്ന് പരാതിക്കാരെ ബോധ്യപ്പെടുത്തി. 124 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 10 പരാതികളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശംനൽകി. 76 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ജൂലൈ 21നാണ് അടുത്ത അദാലത്. വനിത കമീഷൻ ഡയറക്ടർ ഷാജി സുഗുണന്‍, പാനല്‍ അഭിഭാഷകരായ ജീനു എബ്രഹാം, രേഷ്മ ദിലീപ്, ബിനീസ തുടങ്ങിയവർ പങ്കെടുത്തു. വികസന സെമിനാര്‍ ആലപ്പുഴ: പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ആല പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാര്‍ പ്രസിഡന്‍റ്​ കെ.ആര്‍. മുരളീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ എല്‍സി വര്‍ഗീസ് അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സീമ ശ്രീകുമാര്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ രാധാമണി ഗോപി, സജികുമാര്‍, പഞ്ചായത്ത് സെക്രട്ടറി രഘുലാല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ഡി. രാധാകൃഷ്ണകുറുപ്പ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.