നെല്ല്​ വില 30 രൂപയാക്കണം: നെല്ല്​-നാളികേര കർഷക ഫെഡറേഷൻ

ആലപ്പുഴ: നെല്ല് സംഭരണവില കിലോഗ്രാമിന് 28 രൂപ എന്നത് 30 രൂപയായി വർധിപ്പിക്കണമെന്ന് സംസ്ഥാന നെല്ല്​ -നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം. കേന്ദ്ര സർക്കാറിന്റെ പുതുക്കിയ സംഭരണവില ക്വിന്‍റലിന് 100 രൂപ വർധന വരുത്തിയതിന്‍റെ ആനുപാതികമായി സംസ്ഥാന സർക്കാറും സംഭരണവില വർധന വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്​ഘാടനം ചെയ്തു. വർക്കിങ്​ പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഹക്കിം മുഹമ്മദ് രാജ, ജോ നെടുങ്ങാട്, പി.കെ. പരമേശ്വരൻ, ജോർജ് തോമസ് പള്ളിപ്പുറം, പി. മോഹനചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്രയിലെ ഡോ. അംബേദ്കർ മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വണ്‍ സയന്‍സ് ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 39 സീറ്റില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും 30 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തിനുമാണ്. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. സ്കൂളില്‍നിന്ന്​ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തില്‍ നല്‍കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ ലഭിക്കും. ഫോണ്‍: 7902544637. മെഡിക്കല്‍ ഓഫിസര്‍ നിയമനം ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കല്‍ ഓഫിസര്‍/ സൈക്യാട്രിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി/ ബിരുദം/ സൈക്യാട്രി ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), കൊട്ടാരം ബിൽഡിങ്​, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ- 688012 എന്ന വിലാസത്തില്‍ ജൂണ്‍ 25ന് വൈകീട്ട്​ അഞ്ചിനകം നല്‍കണം. ഫോണ്‍: 0477 - 2251650, 0477 - 2252329.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.