കായംകുളത്തിന്​ 223 കോടിയുടെ പദ്ധതികൾ

കായംകുളം: മണ്ഡലത്തിൽ 223 കോടി രൂപയുടെ പ്രവൃത്തികൾ സംസ്ഥാന ബജറ്റിൽ ടോക്കൻ പ്രോവിഷനിൽ ഉൾപ്പെടുത്തിയതായി അഡ്വ. യു. പ്രതിഭ എം.എൽ.എ അറിയിച്ചു. കായംകുളം സബ്ട്രഷറിക്ക്​ പുതിയ കെട്ടിടം -അഞ്ചുകോടി, കായംകുളം ​പൊലീസ്​ സ്​റ്റേഷൻ കെട്ടിടവും സ്റ്റാഫ് ക്വോർട്ടേഴ്സും -25 കോടി, ചെട്ടികുളങ്ങര പഞ്ചായത്തിൽ കൂനംകുളങ്ങര ചിറയിൽ ഇൻഡോർ സ്റ്റേഡിയം -രണ്ടുകോടി, തേവലപ്പുറം ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം -രണ്ടുകോടി, കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പുതിയ ബസ് ടെർമിനൽ, ഷോപ്പിങ്​ കോംപ്ലക്സ്, ഗാരേജ്, ചുറ്റുമതിൽ -80 കോടി, കനാലുകളുടെയും തോടുകളുടെയും ആഴം വർധിപ്പിച്ച് തീരസംരക്ഷണം -20 കോടി, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് തയ്യിൽ തെക്ക് ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം, ചെട്ടികുളങ്ങര പഞ്ചായത്തിലെ ഗവ. യു.പി സ്കൂൾ ആഞ്ഞിലിപ്രക്ക്​ പുതിയ കെട്ടിടം, പത്തിയൂർ പഞ്ചായത്തിലെ ഗവ. ഹൈസ്കൂൾ രാമപുരം പുതിയ കെട്ടിടം, ദേവികുളങ്ങര പഞ്ചായത്തിലെ ജി.എസ്.ആർ.വി എൽ.പി.എസിന് പുതിയ കെട്ടിടം -രണ്ടുകോടി വീതം, കായംകുളം നഗരസഭ ഗവ. യു.പി.എസിന് പുതിയകെട്ടിടം -മൂന്നുകോടി, കായംകുളം നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി -30 കോടി, കൃഷ്ണപുരം പഞ്ചായത്തിൽ മനോ വികാസ് കേന്ദ്രത്തിന് കെട്ടിടവും ഹോസ്റ്റലും -രണ്ടുകോടി, പത്തിയൂർ പഞ്ചായത്തിൽ കുറവന്റെ കടവ് പാലം -എട്ടുകോടി, ദേവികുളങ്ങര ടി.എം.ചിറപാലം -15 കോടി, കണ്ടല്ലൂർ പഞ്ചായത്ത് കാരാവള്ളികുളം വാട്ടർ സ്​റ്റേഡിയം -മൂന്നുകോടി, കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന് സ്​റ്റേഡിയം -അഞ്ചുകോടി, ജില്ല ഓട്ടിസം സെന്റർ കായംകുളം, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും -രണ്ടുകോടി, പത്തിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസിന് പുതിയ കെട്ടിടം -മൂന്നുകോടി, കായംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡുകള്‍ -10 കോടി പദ്ധതികളാണ്​ ടോക്കൺ പ്രോവിഷനിൽ ഉൾപ്പെടുത്തിയത്. വിശദ എസ്റ്റിമേറ്റും പ്ലാനുകളും തയാറാക്കി അതത് വകുപ്പുകൾ വഴി ഭരണാനുമതി ലഭിക്കുന്നതിന്​ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബജറ്റ് നിരാശജനകം -പ്രവാസി കോൺഗ്രസ്​ ആലപ്പുഴ: പ്രവാസികളെ പാടേ അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രവാസി കോൺഗ്രസ്​ ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ 3500 രൂപയായി വർധിപ്പിച്ച പ്രവാസി പെൻഷൻ ഇതുവരെ നൽകിയിട്ടില്ല. കോവിഡിൽ 15 ലക്ഷത്തിലധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട്​ തിരികെയെത്തി. ഇവർക്കുവേണ്ടി പ്രഖ്യാപനമില്ലാത്ത്​ നിരാശജനകമാണ്​. സംസ്ഥാന പ്രസിഡന്‍റ്​ ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സലിം പള്ളിവിള, അയൂബ് ഖാൻ, നജാദ് മുഹമ്മദ്, ട്രഷറർ സോമശേഖരൻ നായർ, സലാം സിത്താര, സിദ്ധാർഥൻ ആശാൻ, അഷ്​റഫ് വടക്കേവിള, ലിസി എലിസബത്ത്, ശരത് ചന്ദ്രമോഹൻ, ജോസഫ് ജോൺ, ജലാൽ മൈനാഗപ്പള്ളി, മണികണ്ഠൻ പൂലന്തറ, ബദറുദ്ദീൻ ഗുരുവായൂർ, അനിൽ തോമസ്, എ.പി. ഷാഹുദ്ദീൻ, ശശി തടിയൂർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.