ദേശീയ പവർ ലിഫ്റ്റിങ്: ആദ്യദിനം 18 റെക്കോഡ്​

ആലപ്പുഴ: ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ തമിഴ്നാടും ജൂനിയർ വിഭാഗത്തിൽ മധ്യപ്രദേശും സീനിയർ വിഭാഗത്തിൽ തമിഴ്നാടും മാസ്റ്റർ വിഭാഗത്തിൽ കേരളവും മുന്നിൽ. വനിതകളുടെ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലും കേരളം മുന്നിലാണ്. 53 കിലോ സബ് ജൂനിയർ വിഭാഗത്തിൽ തമിഴ്നാടിന്റെ എസ്. സാമി പുതിയ റെക്കോഡ് സ്ഥാപിച്ചു. 53 കിലോ ജൂനിയർ വിഭാഗം ബഞ്ച് പ്രെയ്സിൽ ഡൽഹിയുടെ ആകാശിനാണ്​ മറ്റൊരു റെക്കോഡ് നേട്ടം. 59 കിലോ മാസ്റ്റർ വൺ വിഭാഗം സ്ക്വാട്ടിൽ 150 കിലോ ഉയർത്തി തമിഴ്നാടിന്റെ രാജ പുതിയ ദേശീയ റെക്കോഡ് നേടി. ഭാരം കാലില്‍ വീണ് താരത്തിന് പരിക്ക് ആലപ്പുഴ: ദേശീയ പവര്‍ലിഫ്റ്റിങ് മത്സരത്തിനിടെ ഉയര്‍ത്തിയ ഭാരം കാലില്‍ വീണ് താരത്തിന് പരിക്കേറ്റു. തമിഴ്നാടിന്‍റെ എ. രാജക്കാണ് 59 കിലോ വിഭാഗത്തില്‍ മാസ്റ്റര്‍-1 മത്സരത്തിനിടെ പരിക്കേറ്റത്. ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഭാരം വീണതിനെത്തുടര്‍ന്ന് അറ്റുപോയ കാലിലെ മൂന്നുവിരൽ പിന്നീട്​ തുന്നിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.