ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് മേയ് 17ന്

ആലപ്പുഴ: ജില്ലയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ 12ാം ഡിവിഷന്‍ (മണക്കാട്), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് (പെരുന്തുരത്ത്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 17ന് നടക്കും. ഈ മാസം 20ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 27 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 28നാണ് സൂക്ഷ്മപരിശോധന. 30വരെ സ്ഥാനാർഥിത്വം പിന്‍വലിക്കാം. മേയ് 18ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. 20ന്​ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. മണക്കാട് ഡിവിഷനില്‍ 15 ബൂത്തും മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ രണ്ട് പോളിങ്​ ബൂത്തുമാണ് ക്രമീകരിക്കുക. പ്രതിഷേധജ്വാല തെളിക്കും -കെ.പി.സി.സി വിചാർ വിഭാഗ് ആലപ്പുഴ: നിത്യോപയോഗ സാധനങ്ങൾക്കടക്കം നിരന്തരം വില വർധിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് ജില്ലകേന്ദ്രങ്ങളിലും നിയോജക മണ്ഡലങ്ങളിലും പ്രതിഷേധജ്വാല തെളിക്കുമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാർ ഡോ. നെടുമുടി ഹരികുമാർ അറിച്ചു. വിചാർ വിഭാഗ് ജില്ല പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാർ വിഭാഗ് ജില്ല പ്രസിഡന്റ് സഞ്ജീവ് അമ്പലപ്പാട് അധ്യക്ഷത വഹിച്ചു. ഡോ.പി. രാജേന്ദ്രൻ നായർ, ഡോ. തോമസ് വി. പുളിക്കൽ, കണിശ്ശേരി മുരളി, വർഗീസ്‌ പോത്തൻ, രാജീവ് കോയിക്കൽ, സി.കെ. രാജേന്ദ്രൻ, സി.എൻ. ഔസേപ്പ്, സി.ഇ. ബെന്നി എന്നിവർ സംസാരിച്ചു. APL KUTTANADU VISIT ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.