ആറാട്ടുപുഴ: റോഡരികിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വല തീവെച്ച് നശിപ്പിക്കാൻ ശ്രമം. തീപിടിത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ തൃക്കുന്നപ്പുഴ പതിയാങ്കര 71-ാം നമ്പർ ധീവരസഭ കരയോഗത്തിന്‍റെ എതിർവശത്ത് വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിന്‍റെ അരികിൽ സൂക്ഷിച്ചിരുന്ന ശ്രീബുദ്ധൻ വള്ളത്തിന്റെ വലയാണ് കത്തിനശിച്ചത്. മെഡിക്കൽ കോളജിൽ പോയി ബൈക്കിൽ മടങ്ങിയ നല്ലാണിക്കൽ സ്വദേശികളായ യുവാക്കളാണ് തീപിടിക്കുന്നത് കണ്ടത്. ഉടൻ തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ വള്ളത്തിന്റെ ഉടമകളെയും നാട്ടുകാരെയും വിളിച്ചുകൂട്ടി മണ്ണ് വാരിയെറിഞ്ഞും വെള്ളമൊഴിച്ചും തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കായംകുളത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. 14-ന് വള്ളം നനച്ച് പണിക്കിറങ്ങാൻ തീരുമാനിച്ച വേളയിലാണ് അത്യാഹിതം. വലയിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായാണ് സംശയിക്കുന്നത്. 1500 കിലോയോളം വല നശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. തൃക്കുന്നപ്പുഴ സി.ഐ എം.എം. മഞ്ജുദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. എസ്.ഐ. വി. ഓമനക്കുട്ടൻ, എ.എസ്.ഐ. നിഷാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി സ്വന്തമായി വള്ളവും വലയും പൂർത്തീകരിച്ച ഘട്ടത്തിൽ ഇത്തരം നാശമുണ്ടായത് ഉടമകളെയും തളർത്തി. മത്സ്യബന്ധന ഉപകരണങ്ങളെല്ലാം കാലങ്ങളായി തീരത്ത് തന്നെയാണ് സൂക്ഷിക്കുന്നത്. ഇതിന് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ് കുറച്ച് നാളുകളായി ഇവിടെ നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.