പൂച്ചാക്കൽ: തവണക്കടവ് ജെട്ടിയിൽ നടക്കുന്ന നിർമാണ പ്രവർത്തനത്തിനെതിരെ വ്യാപക ആക്ഷേപം. നിലവാരം കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിക്കുന്നതെന്നും നിർമാണം ശാസ്ത്രീയമല്ലെന്നുമാണ് ആക്ഷേപം. നടപ്പാതയിൽ നിലവിൽ പാകിയിട്ടുള്ള ടൈലുകൾ നിലവാരം കുറഞ്ഞതാണെന്നും അമിത ചരിവ് ഉള്ളതിനാൽ യാത്രക്കാർ തെന്നിവീഴാൻ സാധ്യത കൂടുതലാണെന്നും യാത്രക്കാർ പറയുന്നു. മഴക്കാലമായാൽ അപകടസാധ്യത വർധിക്കും. തെന്നിവീഴാതിരിക്കാൻ നിലവിൽ ടൈലിന് മുകളിൽ ചണച്ചാക്ക് വിരിച്ചിരിക്കുകയാണ്. ഇറിഗേഷൻ ഉദ്യോഗസ്ഥരോട് പലവട്ടം പരാതിപ്പെട്ടെങ്കിലും കുറ്റമറ്റ രീതിയിൽ നടത്താൻ ഇവർ തയാറാകുന്നില്ലെന്ന ആക്ഷേപം യാത്രക്കാർ ഉന്നയിക്കുന്നു. ചിത്രം: ടൈൽ പാകിയ സ്ഥലത്ത് ചണച്ചാക്ക് വിരിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.