കായംകുളം അഗ്​നിരക്ഷനിലയത്തിന് അത്യാധുനിക വാഹനം

കായംകുളം: കായംകുളം അഗ്​നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരണങ്ങളോടുകൂടിയ വാഹനം അനുവദിച്ചതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ മുഖ്യമന്ത്രിക്ക്​ നല്‍കിയ നിവേദനം പരിഗണിച്ചാണ് 69ൽഅധികം അത്യാധുനിക രക്ഷാഉപകരണങ്ങള്‍ അടങ്ങുന്ന 70 ലക്ഷം രൂപ വിലയുള്ള വാഹനം ലഭ്യമാക്കിയത്. വൈദ്യുതി തടസ്സമുള്ള അപകടസ്ഥലങ്ങില്‍ അവശ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറേറ്റര്‍, അപകടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിന് ഹൈഡ്രോളിക് റെസ്‌ക്യു കട്ടര്‍, കോംപി കട്ടര്‍, ഹൈഡ്രോളിക് ജാക്ക്, പുക തിങ്ങിനിറഞ്ഞ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എക്സ്‌ഹോസ്​റ്റ്​ ബ്ലോവര്‍, ഭാരമുള്ള വാഹനങ്ങള്‍ ഉയര്‍ത്തുന്നതിന് ന്യുമാറ്റിക് ബാഗ്, വാഹനങ്ങള്‍ കെട്ടിവലിക്കുന്നതിന് കേബിള്‍ വിഞ്ച്, വെളിച്ചം എത്തിക്കുന്നതിന് ടവര്‍ ലൈറ്റ്, ഹൈഡ്രോളിക് പവര്‍ യൂനിറ്റ്, അലൂമിനിയം ടെലിസ്‌കോപ്പിക് ലാഡര്‍, സെര്‍ച്ച് ലൈറ്റ്, മള്‍ട്ടി ഗ്യാസ് ഡിറ്റക്ടര്‍, ന്യുമാറ്റിക്ക് ലീക്ക് സീലിങ്​ കിറ്റ്, ചെയിന്‍ സോ, വാക്കി ടോക്കി, കോണ്‍ക്രീറ്റ് ബ്രേക്കര്‍, ഫയര്‍ ബെല്‍ തുടങ്ങിയവയാണ് വാഹനത്തിലുള്ളത്. APL fire force kayamkulam കായംകുളം അഗ്​നിരക്ഷാനിലയത്തിന് അനുവദിച്ച പുതിയ അത്യാധുനികവാഹനം റമദാൻ കിറ്റ്​ വിതരണവും ഇഫ്താറും ആലപ്പുഴ: ഇസ്​ലാമിക്​ വെൽ​ഫെയർ ഫോറത്തിന്‍റെ നേതൃത്വത്തിൽ റമദാൻ കിറ്റ്​ വിതരണവും ഇഫ്താർ സംഗമവും നടത്തി. വടക്കേ മഹല്ല്​ മുസ്​ലിം ജമാഅത്ത്​ ഖത്തീബ്​ ഹർഷദ്​ ബാഖവി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ആർ.എം. ഫുവാദ്​ അധ്യക്ഷത വഹിച്ചു. മുഹമ്മദ്​ ഷെരീഫ്​, ബി. കാസിം, എ. ഖാലിദ്​, ഇസ്മായിൽകുഞ്ഞ്​, അബ്​ദുൽഖാദർ പനക്കൽ, ടി.എ. മുഹമ്മദ്​ സാലി എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്​.എ റിയാസ്​ സ്വാഗതവും ദീലിപ്​ പനക്കൽ നന്ദിയും പറഞ്ഞു. അസി. പ്രഫസര്‍ നിയമനം ആലപ്പുഴ: ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള അസി. പ്രഫസർ/ സീനിയര്‍ റെസിഡന്‍റ്​ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വിവിധ വിഷയങ്ങളില്‍ മെഡിക്കല്‍ പോസ്റ്റ്​ ഗ്രാജുവേഷന്‍ ബിരുദം, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ മേയ്​ നാലിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്‍റെ ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0477- 22822015.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.