വയോധികന് ശാന്തിഭവനില്‍ അഭയം

അമ്പലപ്പുഴ: വഴിയോരത്ത്​ തളർന്നുകിടന്ന വയോധികനെ പൊലീസ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചു. പുന്നപ്ര പൊലീസ് കഴിഞ്ഞ രാത്രി പട്രോളിങ്​ നടത്തുന്നതിനിടെയാണ് വെട്ടിക്കരി പാടശേഖരത്തിന് സമീപം തളർന്നവശനായ വയോധികനെ കണ്ടത്. എഴുപതിലേറെ പ്രായം വരും. ഒന്നും ഓർമയില്ലാത്ത അവസ്ഥയിലാണ്. ശാന്തിഭവൻ മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഭക്ഷണവും വസ്ത്രവും നൽകി സ്വീകരിച്ചു. ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ 9447403035 നമ്പറിൽ ബന്ധപ്പെടണമെന്ന് ബ്രദർ ആൽബിൻ അറിയിച്ചു. ചിത്രം...പുന്നപ്ര പൊലീസ് ശാന്തിഭവനില്‍ എത്തിച്ച വയോധികന്‍)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.