അരൂർ: നിയോജക മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്ന ദലീമ ജോജോ എം.എൽ.എയുടെ അരൂരിന്റെ ആദരം പരിപാടി നടന്നു. ചമ്മനാട് ഇ.സി.ഇ.കെ യൂനിയൻ ഹൈസ്കൂളിൽ നടന്ന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ മണ്ഡലത്തിലെ 14 സ്കൂളുകൾക്ക് അവാർഡ് വിതരണം ചെയ്തു. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെയും എം.ബി.ബി.എസ്, എൽഎൽ.ബി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളടക്കം 935 പേരെയാണ് ആദരിച്ചത്. 935 വിദ്യാർഥികൾക്കും ജില്ല റൈഫിൾ ക്ലബിൽ സൗജന്യ മെംബർഷിപ് വിതരണം ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ഡിവൈ.എസ്.പി സൂസൺ കോശി എന്നിവർ ചേർന്ന് നിർവഹിച്ചു. എ.എം. ആരിഫ് എം.പി, നടൻ ഹരിശ്രീ അശോകൻ, വയലാർ ശരത്ചന്ദ്രവർമ, സി.ബി. ചന്ദ്രബാബു, അനന്തു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാഷാജി, പി.എം. പ്രമോദ്, ഡോ. മഞ്ജുഷ ഇമ്മാനുവേൽ, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, ഹെഡ്മിസ്ട്രസ് ജ്യോതി ജി.കെ. നായർ, അനിൽ ബി. കുമാർ, എം.ജി. ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം അരൂർ നിയോജക മണ്ഡലത്തിലെ ആദരം പരിപാടി മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.