സൗഹാർദ സംഗമവും ഇഫ്താർ വിരുന്നും

അരൂർ: സി.പി.എം അരൂർ ലോക്കൽ കമ്മിറ്റി സ്നേഹ സംഘടിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വട്ടക്കേരിൽ ചെട്ടുതറയിലാണ് സംഗമം. അരൂർ ജുമാമസ്ജിദ് നോർത്ത് മഹല്ലിന്റെ ഖതീബ് നിസാമുദ്ദീൻ, ശാന്തിഗിരി ആശ്രമം കോഓഡിനേറ്റർ ഹരികൃഷ്ണൻ, പാദുവാപുരം പള്ളി വികാരി ആന്‍റണി കുഴുവേലി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.​ ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് അരൂർ സി.പി.എം ഇത്തരത്തിൽ ഒരു സംഗമം നടത്തുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ ടി.ബി. ഉണ്ണികൃഷ്ണൻ, എം. സലാഹുദ്ദീൻ, സി.വി. ശ്രീജിത്ത് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.