ചെങ്ങന്നൂർ തനിമ മന്ത്രി ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: മരച്ചീനിയിൽനിന്ന്​ മൂല്യവർധിത ഉൽപന്ന നിർമാണ പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ തനിമ എന്ന പേരിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു. വെണ്മണി പഞ്ചായത്ത് ഏഴാം വാർഡിലെ അഞ്ച് കുടുംബശ്രീ അംഗങ്ങൾ ചേർന്നുള്ള രുചി എന്ന സംരംഭക യൂനിറ്റാണ് നാലുലക്ഷം രൂപയുടെ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി. സി. സുനിമോൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രമേശ് കുമാർ, കെ.ആർ. രാധാ ബായി, സ്വർണമ്മ, ബീന ചിറമേൽ, എ.കെ. ശ്രീനിവാസൻ, സുധർമ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ബി. ബാബു സ്വാഗതവും ബ്ലോക്ക് പ്ലാനിങ്​ ഓഫിസർ റജിമോൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.