നിലം നികത്തൽ തടഞ്ഞു

മാന്നാർ: അനധികൃത നിലം നികത്തലിനെതിരെ കെ.എസ്​.കെ.ടി.യു ചെങ്ങന്നൂർ ആർ.ഡി.ഒക്ക് നൽകിയ പരാതിയെത്തുടർന്ന് ഉടമക്ക് സ്റ്റോപ് മെമ്മോ നൽകി. മാന്നാർ പഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജിൽപെട്ട 18 ാം വാർഡിൽ വിഷവർശ്ശേരിക്കരയിലെ മാന്നാർ ക്ഷീരോൽപാദക സഹകരണ സംഘത്തിനുസമീപം കറുകയിൽ സതീശ്കുമാറിന്റെ ഉടമസ്ഥതയിലെ നിലമാണ് നികത്തിക്കൊണ്ടിരുന്നത്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലെ കർഷക തൊഴിലാളി യൂനിയൻ പ്രസിഡന്റ് കെ.വി. ഭദ്രൻ, സെക്രട്ടറി ടി.ജി. മനോജ് എന്നിവർ ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസർക്ക്​ നൽകിയ പരാതി അന്വേഷിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുരട്ടിശ്ശേരി വില്ലേജ് ഓഫിസിൽനിന്ന്​ സ്റ്റോപ് മെമ്മോ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.