ആറാട്ടുപുഴ: സാമൂഹിക മുന്നേറ്റ മുന്നണിയുടെ ആഭിമുഖ്യത്തിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണ സമ്മേളനത്തിന്‍റെ തുടക്കം മംഗലത്ത് ജനകീയ കൺവെൻഷനോടെ ആരംഭിച്ചു. എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എൻ. സജീവൻ അധ്യക്ഷത വഹിച്ചു. സാമൂഹിക മുന്നേറ്റ മുന്നണി ചെയർമാൻ കെ.പി. അനിൽദേവ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത നാടക കൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയായി. 'ജനയുഗം' എഡിറ്റർ ഇൻ ചീഫ് രമേശ്ബാബു, 'കേരളശബ്ദം' എഡിറ്റർ ആർ. പവിത്രൻ, പ്രഫ. കോന്നി ഗോപകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ സലാം, കെ.പി.എ.സി ഭൻസരീ ദാസ്, കൊല്ലം രാധാകൃഷ്ണൻ, പ്രസീദാ സുധീർ, കെ. സുഭഗൻ, കെ.വൈ. അബ്ദുൽ റഷീദ്, കെ. അനിയൻ, ഡി. കാശിനാഥൻ, കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജി. സുരേഷ് സ്വാഗതവും ജനറൽ കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലിശ്ശേരി തറവാട്ടിൽ ദീപശിഖ പ്രയാണം സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.