മു​ഹ​മ്മ ക​ണ്ണ​ർ​കാ​ട്​ ക​മ്യൂ​ണി​സ്റ്റ്​

ആ​ചാ​ര്യ​ൻ പി. ​കൃ​ഷ്​​ണ​പി​ള്ള​യു​ടെ സ്മാ​ര​കം

കൃഷ്ണപിള്ള സ്മാരകത്തിന്​ വീണ്ടും തീപിടിക്കുന്നു

ആ​ല​പ്പു​ഴ: ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക ആ​ചാ​ര്യ​ൻ പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ സ്മാ​ര​കം ക​ത്തി​ച്ച സം​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു. സ്മാ​ര​കം ത​ക​ർ​ത്ത രാ​ത്രി​യി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യെ​ന്ന മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ്​ പു​തി​യ ച​ർ​ച്ച​ക്ക്​ വ​ഴി​തു​റ​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ര​ല്ല യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​ന്നും അ​വ​ർ പാ​ർ​ട്ടി​യി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പാ​ർ​ട്ടി​ത​ല അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​താ​യി സു​ധാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​ശ​യ​മു​ന സ​ജി ചെ​റി​യാ​നി​ലേ​ക്ക് നീ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ സി.​പി.​എ​മ്മി​ൽ കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

എ​ല്ലാ​വ​രും മ​റ​ന്ന ആ ​തീ​വെ​പ്പ്​ കേ​സി​ന് പി​ന്നി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ള​ല്ല പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​തെ​ന്ന സു​ധാ​ക​ര​ന്റെ തു​റ​ന്നു​പ​റ​ച്ചി​ൽ സി.​പി.​എ​മ്മി​ന് ക​ന​ത്ത ആ​ഘാ​ത​മു​ണ്ടാ​കും. സ​ജി ചെ​റി​യാ​നൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ഒ​രേ സം​ഭ​വ​ത്തി​ന്റെ നൂ​ലി​ൽ കോ​ർ​ത്ത​തോ​ടെ അ​ത് സി.​പി.​എ​മ്മി​നും ത​ല​വേ​ദ​ന​യാ​യി. മു​ഹ​മ്മ ക​ണ്ണ​ർ​കാ​ട്ടെ പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ സ്മാ​ര​കം തീ​വെ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വം രാ​ഷ്ട്രീ​യ കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണ്. 2013 ഒ​ക്​​ടോ​ബ​ർ 31ന് ​പു​ല​ർ​ച്ചെ 1.30 നാ​ണ് സ്മാ​ര​ക​വും പ്ര​തി​മ​യും ത​ക​ർ​ത്ത​ത്. ക​മ്യു​ണി​സ്​​റ്റ്​ സ്ഥാ​പ​ക​നാ​യ കൃ​ഷ്ണ​പി​ള്ള അ​വ​സാ​ന​നാ​ളു​ക​ൾ ചെ​ല​വ​ഴി​ച്ച​ത്​ ഇ​വി​ടെ ആ​യി​രു​ന്നു. അ​വി​ടെ വെ​ച്ചാ​ണ് പാ​മ്പ് ക​ടി​യേ​റ്റ്​ മ​രി​ച്ച​ത്. അ​ത് പി​ന്നീ​ട് സി.​പി.​എം ഏ​റ്റെ​ടു​ത്ത്​ സ്മാ​ര​ക​മാ​ക്കി.

ആ​ദ്യം​കേ​സ് അ​ന്വേ​ഷി​ച്ച​ത് ലോ​ക്ക​ൽ പൊ​ലീ​സാ​ണ്. അ​തി​നു​ശേ​ഷം അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യാ​ണ് പ്ര​തി​മ ത​ക​ർ​ത്ത​തി​ന്​ പി​ന്നി​ലെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ണ്ടെ​ത്ത​ൽ. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്റെ മു​ൻ പേ​ഴ്സ​ന​ൽ സ്റ്റാ​ഫ്​​ അം​ഗം ല​തീ​ഷ് ബി. ​ച​ന്ദ്ര​ൻ, മു​ൻ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സാ​ബു എ​ന്നി​വ​ര​ട​ക്കം അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​ല​പ്പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി എ​ല്ലാ​വ​രെ​യും വെ​റു​തെ​വി​ട്ടു. പ്ര​തി​ക​ളെ​ പു​റ​ത്താ​ക്കി​യെ​ങ്കി​ലും ചി​ല​രെ പി​ന്നീ​ട്​ തി​രി​ച്ചെ​ടു​ത്തു. 

കൃഷ്​ണപിള്ള സ്മാരകം തകർക്കൽ: സജി ചെറിയാനെതിരെ ജി. സുധാകരൻ

  • സ്മാ​ര​കം ത​ക​ർ​ത്ത​വ​ർ ഇ​പ്പോ​ഴും പാ​ർ​ട്ടി പ​ദ​വിയിൽ​

ആ​ല​പ്പു​ഴ: കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത ദി​വ​സം സ​ജി ചെ​റി​യാ​ൻ രാ​ത്രി ര​ണ്ട​ര​ക്ക്​ എ​ന്തി​ന്​ എ​ത്തി​​യെ​ന്ന്​ മു​​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സ്വ​കാ​ര്യ​ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ത്​ ആ​രാ​ണ്​ ചെ​യ്​​ത​തെ​ന്ന്​ ത​നി​ക്ക​റി​യാം. എ​ന്നാ​ൽ, ആ ​വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച്​ പ​റ​യി​ല്ല. അ​ത്​ ത​ക​ർ​ത്ത​വ​ർ ഇ​പ്പോ​ഴും പാ​ർ​ട്ടി പ​ദ​വി​ക​ളി​ലു​ണ്ട്. ജി​ല്ല സെ​​ക്ര​ട്ടേ​റി​യ​റ്റ്​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, അ​ത് വേ​ണ്ടെ​ന്ന്​ അ​ന്ന​ത്തെ സം​സ്ഥാ​ന സെ​​ക്ര​ട്ട​റി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ​ജി ചെ​റി​യാ​ൻ എ​ന്തി​നാ​ണ് ​ എ​ത്തി​യ​തെ​ന്ന്​ അ​റി​യി​ല്ല. ​അ​തേ​ക്കു​റി​ച്ച്​ ജി​ല്ല​ സെ​ക്ര​ട്ട​റി​യോ​ട് ചോ​ദി​ക്ക​ണം. ചെ​ങ്ങ​ന്നൂ​രി​ൽ​നി​ന്ന്​ എ​ങ്ങ​നെ ഇ​ത്ര പെ​ട്ടെ​ന്ന് സ​ജി​ക്ക് എ​ത്താ​നാ​യി. സ്മാ​ര​കം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​വ​ര​ല്ല യ​ഥാ​ർ​ഥ പ്ര​തി​ക​ൾ. കു​റേ സ​ഖാ​ക്ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. എ​ത്ര​യോ സം​ഭ​വ​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. പാ​ർ​ട്ടി അ​ച്ച​ട​ക്കം താ​ൻ ലം​ഘി​ച്ചി​ട്ടി​​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Krishna Pillai Memorial catches fire again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.