ആലപ്പുഴ: അര്‍ത്തുങ്കല്‍ റോഡില്‍ തുമ്പോളി മുതല്‍ പൂങ്കാവ് വരെ ഇന്‍റര്‍ലോക്ക് ഇടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയര്‍ അറിയിച്ചു. ലെൻസ്ഫെഡ് ജില്ലസമ്മേളനം ഇന്ന് ആലപ്പുഴ: ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) 12ാമത് ജില്ല സമ്മേളനം ചൊവ്വാഴ്ച ചേർത്തല രാജീവ് ഗാന്ധി ടൗൺഹാളിൽ നടക്കും. രാവിലെ 9.30ന് എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് അനിൽകുമാർ ശിവദാസ് അധ്യക്ഷത വഹിക്കും. ദലീമ ജോജോ എം.എൽ.എ, ചേർത്തല നഗരസഭ ചെയർപേഴ്സൻ ഷെർളി ഭാർഗവൻ എന്നിവർ പങ്കെടുക്കും.. നിർമാണ സാമഗ്രികളുടെ വിലക്കയറ്റം, ജി.എസ്.ടി.യുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് അനിൽകുമാർ ശിവദാസ്, സെക്രട്ടറി ടി.അരുണ, സംസ്ഥാന ജോ. സെക്രട്ടറി വി.ഡി. ജയകുമാർ, സംസ്ഥാന കമ്മിറ്റിയംഗം കെ. തൃതീപ് കുമാർ എന്നിവർ പങ്കെടുത്തു. പരിപാടികൾ ഇന്ന് ആലപ്പുഴ വനിത-ശിശു ആശുപത്രി: വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് -രാവിലെ 9.30 കായംകുളം കൃഷി വിജ്ഞാന കേന്ദ്രം: കിസാന്‍ മേള ഉദ്ഘാടനം മന്ത്രി പി. പ്രസാദ് -രാവിലെ 9.00 അരൂര്‍ ഗവ. ഹൈസ്കൂൾ: പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി-ഉച്ച. 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.