കായംകുളം: കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയിലെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപജീവനത്തിന് ഓട്ടോ വാങ്ങി നൽകി. ഓട്ടോ ഡ്രൈവറും മണ്ഡലം വൈസ് പ്രസിഡന്‍റുമായിരുന്ന കോയിപ്പുറത്ത് തമ്പിയുടെ കുടുംബത്തെ സഹായിക്കാനാണ്, വാടകക്ക് ഓടിയ ഓട്ടോ വാങ്ങി മകന് നൽകിയത്. തമ്പിയുടെ മരണത്തോടെ കുടുംബം ദുരിതത്തിലായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എം. അമ്പിളി മോൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഗായത്രി തമ്പാൻ, ബ്ലോക്ക് പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ, ഡി.സി.സി സെക്രട്ടറി എ.പി. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. നൗഫൽ, മണ്ഡലം പ്രസിഡന്‍റ് പി. രാജേന്ദ്രക്കുറുപ്പ്, ആർ. ഭദ്രൻ, തുണ്ടത്തിൽ ശ്രീഹരി, ഇ. നാസറുദ്ദീൻ, പി.കെ. മസൂദ്, ഷുക്കൂർ വഴിച്ചേരി, ബ്ലോക്ക് സെക്രട്ടറി പി.എൻ. രമേശൻ, സേവാ ദൾ ബ്ലോക്ക് ചെയർമാൻ ഷെഫി വാലച്ചത്ത് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: കോൺഗ്രസ് സംഘടിപ്പിച്ച ഓട്ടോ കൈമാറ്റച്ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.