അരൂക്കുറ്റി: വടുതല ജെട്ടി ചക്കാല തൈക്കാവിൽ മതസൗഹാർദത്തിന്റെ സന്ദേശമുയർത്തി പായസ വിതരണംചെയ്തത് ഇഫ്താറിന് മാറ്റുകൂട്ടി. വർഷങ്ങളായി നമ്പൂട്ടി പ്രദേശത്ത് പ്രവർത്തിക്കുന്ന സഹോദര സംഘടന എന്ന കൂട്ടായ്മയാണ് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പതിവ് മുടങ്ങാതെ കൊണ്ടുപോകുന്നത്. ദീപക്ക്, സുജീവൻ, എൻ.സി. കുട്ടൻ, സജീവൻ എന്നിവർ നേതൃത്വം നൽകി. സമീപത്തെ മൂലങ്കുഴി ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലധികം പേരും. സാധാരണ ഇഫ്താറിൽ ഇടം പിടിക്കാത്ത പായസ വിഭവങ്ങളാണ് ഇവർ വിതരണം ചെയ്യുന്നത്. പായസം വിതരണം ചെയ്തതിനൊപ്പം പരസ്പരം സൗഹൃദം പങ്കുവെച്ചാണ് പിരിഞ്ഞത്. ചിത്രം: സഹോദര സംഘടന കൂട്ടായ്മ പ്രവർത്തകർ വടുതല ജെട്ടി ചക്കാല തൈക്കാവിലെ ഇഫ്താറിൽ പങ്കെടുത്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.