എഴുപുന്ന പള്ളിയിലെ മോഷണം പ്രതികളെ അറസ്റ്റ് ചെയ്യണം

അരൂർ: പുരാവസ്തു സംരക്ഷിത സ്മാരകമായ എഴുപുന്ന സൻെറ് റാഫേൽസ് പള്ളിയിലെ ഗേറ്റ് മോഷണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെന്‍റ്​ റാഫേൽസ് ചർച്ച് ലേമെൻസ് അസോസിയേഷൻ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. പട്ടാപ്പകൽ പള്ളിവളപ്പിൽ പ്രവേശിച്ച മോഷ്ടാക്കൾ ഗേറ്റ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പള്ളി വികാരി മോഷണം സംബന്ധിച്ച് അരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ കെ. .എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു, റെജി റാഫേൽ, ബെന്നി, റാഫേൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.