നാലു പതിറ്റാണ്ടായി നോമ്പിനെ നെഞ്ചിലേറ്റി സുഖാദിയ ദാസ്​; കൂട്ടിന്​​ കുടുംബവും

Attn: റമദാൻ വിശേഷം ആലപ്പുഴ: നാലുപതിറ്റാണ്ടായി റമദാനിലെ നോമ്പിനെ നെഞ്ചി​​ലേറ്റിയാണ്​ സുഖാദിയ ദാസിന്‍റെ ജീവിതം. ഇതിന്​ കുടുംബവും കൂടെക്കൂടിയതിന്‍റെ പുണ്യം ജീവിതത്തോട്​ ചേർത്തുപിടിച്ചാണ്​ ആലപ്പുഴ ബീച്ച് വാർഡ്‌ വെളിയിൽ വീട്ടിൽ ഫ്രീലാൻസ്​ ഫോട്ടോഗ്രാഫർ സുഖാദിയ ദാസിന്‍റെ​ (ബാബു -56) വ്രതനാളുകൾ കടന്നെത്തുന്നത്​. 1981ൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ്​ ആദ്യമായി നോമ്പെടുത്തത്​. അത്​ മറക്കാനാകാത്ത അനുഭവമായിരുന്നു. റമദാന്റെ ആദ്യദിനത്തിൽ നോമ്പ് തുറക്കാൻ സമയമായപ്പോൾ നേരെ ഓടിക്കയറിയത്​ ഒരു മുസ്​ലിം കുടുംബത്തിലെ വീട്ടിലേക്കാണ്​. അവിടെ നിന്ന്​ ആവോളം കുടിക്കാൻ നാരങ്ങവെള്ളം കിട്ടി. അതിന്‍റെ അവസാനതുള്ളിവരെയും കുടിച്ചു. പിന്നീട് അബോധാവസ്ഥയിലേക്ക്​ വീണു. കുടുംബാംഗങ്ങൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ വർഷം തനിക്ക് നോമ്പ് തുടരാനായില്ല. എന്നാൽ, പിന്നീട്​ വന്നെത്തിയ വർഷങ്ങളിൽ നോമ്പിന്റെ പരിപൂർണത പാലിച്ചു. ഇതിനിടെ, ഓരോ റമദാനിലും കടന്നെത്തുന്ന നോമ്പ് ജീവിതത്തിന്റെ ഭാഗമായി മാറി. ആലപ്പുഴ സക്കരിയ ബസാറിൽ ദീർഘനാൾ സ്റ്റുഡിയോ നടത്തിയവേളയിൽ ദാസിന്‍റെ സുഹൃദ്​ബന്ധങ്ങളിൽനിന്ന്​ ​ വ്രതത്തെക്കുറിച്ച്​ കൂടുതൽ കാര്യങ്ങൾ പഠിച്ചു. ​അപ്പോൾ വീട്ടുകാരും നോമ്പെടുത്താൽ നന്നായിരുന്നുവെന്ന്​​ ആഗ്രഹിച്ചു. നോമ്പ് അനുഷ്ഠിക്കാൻ ഭാര്യയെ നിർബന്ധിച്ചില്ലെങ്കിലും കഴിഞ്ഞ 16 വർഷമായി ഭാര്യ റെജിലയും ഭർത്താവിനൊപ്പം വ്രതം അനുഷ്​ഠിക്കുന്നുണ്ട്​. കളമശ്ശേരിയിൽ ഐ.ടി കമ്പനിയിൽ എൻജിനീയറായ മകൾ അൻസുവും നോമ്പെടുക്കുന്നുണ്ട്​. നോമ്പുതുറയിലെ പ്രധാനവിഭവം നോമ്പ് കഞ്ഞിയാണ്. റമദാനിൽ ചായയും ചോറും മാംസവും മത്സ്യവും പൂർണമായും ഒഴിവാക്കും. നോമ്പിന്‍റെ ഗുണങ്ങൾ ഏറെയാണ്​. മനസ്സിന്റെ നിയന്ത്രണം നോമ്പിന് ആവശ്യമാണ്. ഉപവസിക്കുന്നയാൾ ദുരുപയോഗം, കോപം ഉൾപ്പെടെയുള്ള തിന്മകളിൽനിന്ന്​ അകന്നുനിൽക്കുന്നു. ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നു. അതുവഴി സുവർണ പ്രകാശവും ഊർജവുമാണ് നോമ്പ്​ നൽകുന്നത്. താൻ ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ്​ റമദാൻ മാസത്തിനായി കാത്തിരിക്കുന്നതെന്നും ദാസ് പറഞ്ഞു. APL das family ramdan സുഖാദിയ ദാസും ഭാര്യ റെജിലയും മകൾ അൻസുവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.