അരൂർ: എരിയകുളത്തിന് സമീപം പാർക്ക് ഒരുങ്ങുന്നു. പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഏരിയകുളം സംരക്ഷിക്കാനുള്ള നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കുളം നികത്തി പൊലീസ് സ്റ്റേഷൻ പണിയാനുള്ള അധികാരികളുടെ നീക്കങ്ങൾക്കെതിരെ ചെറുത്തുനിൽപുകളുടെ ഫലമായാണ് കുളം സംരക്ഷിക്കാനുള്ള തുക പഞ്ചായത്ത് അനുവദിച്ചത്. കുളം കല്ലുകെട്ടി സംരക്ഷിക്കാനും ജപ്പാൻ കുടിവെള്ള ടാങ്ക് നിൽക്കുന്ന ഭാഗം മതിലുകെട്ടി വേർതിരിക്കുന്നതിനും കുളത്തിന്റെ മൂന്നുവശത്തും പ്രഭാത-സായാഹ്ന സവാരികൾക്ക് ഉപയോഗിക്കാനാകും വിധം ടൈൽസ് നിരത്തി പരിഷ്കരിക്കുന്നതിനും ആളുകൾക്ക് വിശ്രമിക്കാൻ ചാരുബെഞ്ചുകൾ സ്ഥാപിക്കാനുമുള്ള പ്രവൃത്തികളാണ് നടന്നുവരുന്നത്. ചിത്രം ഏരിയ കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.