ആലപ്പുഴ: ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ മത്സ്യത്തൊഴിലാളി മരിച്ചാൽ ആറ് മാസത്തിനുള്ളിൽ ഇൻഷുറൻസ് പണം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബങ്ങൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ അപകടമരണ ഗ്രൂപ് ഇൻഷുറൻസ് തുക വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹായധനം ആറു മാസത്തിനുള്ളിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കേണ്ട ചുമതല ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർമാർക്കായിരിക്കും. എന്തെങ്കിലും രേഖകൾ ലഭ്യമാകാതെ വന്നാൽ അത് സമയബന്ധിതമായി മന്ത്രിയുടെ ഓഫിസിൽ അറിയിച്ച് അനന്തര നടപടി കൈക്കൊള്ളണം. നിലവിൽ ഇൻഷുറൻസ് ഇല്ലാതെ അപകടങ്ങളിൽ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് ഏതെങ്കിലും വിധത്തിലെ ക്ലൈം കിട്ടാതെ വന്നാൽ അഞ്ചുലക്ഷം രൂപ സർക്കാർ ലഭ്യമാക്കും. ഹൃദയസ്തംഭനം വന്നു മരിച്ചവരുടെ കുടുംബത്തിനും ഈ തുക സർക്കാർ നൽകും. ഗുണഭോക്താക്കൾ അടക്കേണ്ട ഇൻഷുറൻസ് തുകയുടെ 10 ശതമാനം സർക്കാർ അടക്കും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കൗൺസിലർ പ്രഭ ശശികുമാർ, മത്സ്യഫെഡ് ജില്ല മാനേജർ ഷാനവാസ്, റീജനൽ ഓഫിസർ എ.വി. അനിത എന്നിവർ പങ്കെടുത്തു. പി.ഐ. ഹാരിസ് സ്വാഗതം പറഞ്ഞു. (ചിത്രം...മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള സഹായവിതരണം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.