കാറിന് തീപിടിച്ച നിലയില്‍

യാത്രക്കിടെ കാറിന് തീപിടിച്ചു

അമ്പലപ്പുഴ: യാത്രക്കിടെ കാറിന് തീപിടിച്ചു. ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായി കത്തിനശിച്ചു. ദേശീയപാതയിൽ പുന്നപ്ര പറവൂരിൽ ഉച്ചയോടെയായിരുന്നു സംഭവം.

കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവർ കരുവാറ്റയിൽനിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ടാറ്റ ഇൻഡിക്ക കാറിൽനിന്ന് പുക ഉയരുകയായിരുന്നു. ഉടൻ തന്നെ കാർ നിർത്തി ഇവർ ഇറങ്ങിയോടി. പിന്നീട് ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - The car caught fire during the journey.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.