ഞങ്ങളും കൃഷിയിലേക്ക്​ പദ്ധതിയിൽ കുട്ടമ്പേരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരും

മാന്നാർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മാന്നാർ കൃഷിഭവൻ നേതൃത്വത്തിൽ കുട്ടമ്പേരൂർ 1654 നമ്പർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ കൃഷിയിലേക്ക്​. പദ്ധതിയുടെ ഉദ്​ഘാടനം കൃഷി ഓഫിസർ പി.സി. ഹരികുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ ബി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബോർഡ്‌ അംഗങ്ങളായ പി.ജി. അനന്തകൃഷ്ണൻ, മുരളി മകം എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കുള്ള വായ്പ വിതരണം പ്രസിഡന്റ് ബി.കെ. പ്രസാദ്, സെക്രട്ടറി അജിത എന്നിവർ സംയുക്തമായി നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.