മണ്ണെണ്ണ വിലവർധന​: ഭരണകക്ഷി എം.എൽ.എമാരുടെ സമരം വഞ്ചന -എ.എ. ഷുക്കൂർ

ആലപ്പുഴ: കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിലയിൽ വർധന വരുത്തുമ്പോൾ കേരളത്തിലെ സി.പി.എം എം.എൽ.എമാർ നടത്തിയ സമരം മത്സ്യത്തൊഴിലാളികളോട് കാട്ടുന്ന വഞ്ചനയും തട്ടിപ്പുമാണെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. ഉമ്മൻ ചാണ്ടി സർക്കാർ 2011-2016 കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണക്ക്​ കേന്ദ്രസർക്കാർ ലിറ്ററിന് 50 രൂപ വില വർധിപ്പിച്ചപ്പോൾ അന്ന് ലിറ്ററിന് 25 രൂപ സബ്​സിഡി നൽകി. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഏർപ്പെടുത്തിയ ലിറ്ററിന് 25 രൂപ സബ്​സിഡിയാണ് എൽ.ഡി.എഫ് സർക്കാർ നൽകുന്നത്. ഒരു വർധനയും സബ്സിഡിയിൽ വരുത്തിയിട്ടില്ല. യു.ഡി.എഫ് സർക്കാർ ചെയ്തപോലെ ലിറ്ററിന് 124 രൂപയായി മണ്ണെണ്ണ വില വർധിക്കുമ്പോൾ 62 രൂപയായി മണ്ണെണ്ണ ലിറ്ററിന് സബ്​സിഡി നൽകി മത്സ്യത്തൊഴിലാളികളെ സഹായിക്കണം. അതിന് ആവശ്യമായ സമ്മർദം പാർട്ടിയിലും ഭരണത്തിലും ചെലുത്തേണ്ട എം.എൽ.എമാരുടെ സമരം ഒരു പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അശരണരുടെ സംരക്ഷണത്തിന് അപേക്ഷ ആലപ്പുഴ: രോഗികളും തെരുവില്‍ അലയുന്നവരെയും രോഗം ഭേദമായിട്ടും ആരും സ്വീകരിക്കാനില്ലാതെ ആശുപത്രിയില്‍ കഴിയുന്നവരെയും സംരക്ഷിക്കുന്നതിന്​ സന്നദ്ധ സംഘടനകളില്‍നിന്ന്​ ജില്ല സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന സംഘടനകൾക്ക്​ ഗ്രാൻഡ്​ നൽകും. രജിസ്ട്രേഡ്​ സംഘടനയുടെ കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരമുള്ള സ്ഥാപനങ്ങൾക്ക് മേയ്​ 20വരെ അപേക്ഷിക്കാം. ഓര്‍ഫനേജും മറ്റ് സംരക്ഷണകേന്ദ്രവും നടത്തി രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയംവേണം. ഫോണ്‍: 0477 2253870.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.