ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ് 85ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പാലക്കാട് ഗവ. വിക്ടോറിയ കോളജ് മലയാള വിഭാഗം അധ്യാപിക ഡോ. ബിന്ദു ഡി. സനിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപിക സുനിത ഡി. പിള്ള, അധ്യാപകരായ എ. മുരളീധരൻ, ബി.ടി. ശ്രീലത, ജീവനക്കാരായ സി. പ്രസന്നൻ, പി. വിജയമ്മ എന്നിവരെ കായംകുളം എ.ഇ.ഒ എ. സിന്ധു ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ മാനേജർ പി. രാജേശ്വരി, പ്രിൻസിപ്പൽ ജി.ജി.എച്ച്. നായർ, ആലപ്പുഴ ഡയറ്റ് ലെക്ചറർ എം. അജയകുമാർ, ഡെപ്യൂട്ടി എച്ച്.എം എ.എൻ. ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് ജി.എസ്. സതീഷ്, അധ്യാപകരായ എൻ. രാധാകൃഷ്ണപിള്ള, ആർ. രതീഷ് കുമാർ, പി. മിനി, സ്റ്റാഫ് സെക്രട്ടറിമാരായ കെ. രഘുകുമാർ, സി.എസ്. ഹരികൃഷ്ണൻ, സഫീന ബീവി, ഗോപകുമാർ മധുരാപുരി തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം വി.വി.എച്ച്.എസ്.എസ് 85ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.