അരൂർ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി: ആയിരത്തിലധികം ഉപഭോക്​താക്കൾക്ക്​ കണക്​ഷനായില്ല

അരൂർ: അരൂർ പഞ്ചായത്തിൽ കൂടുതൽ വീടുകളിലേക്ക് ജലവിതരണം നടത്തുവാനുള്ള ജലജീവൻ മിഷൻ പദ്ധതി ത്രിശങ്കുവിൽ . ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും ഗാർഹിക കുടിവെള്ള കണക്​ഷൻ ലഭ്യമാക്കാൻ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിൽ ആയിരത്തിലധികം ഉപഭോക്താക്കൾ അപേക്ഷിച്ച്കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 500ഓളം വീട്ടുകാർക്ക് ജലജീവൻ മിഷൻ പദ്ധതി പ്രകാരം കണക്ഷനുകൾ ലഭിച്ചിട്ടുണ്ട്. അതിനുപിന്നാലെ ജലവിതരണം സാധ്യമാകും എന്ന വിശ്വാസത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് അപേക്ഷകൾ നൽകിയതാണ് ആയിരത്തോളം ഉപഭോക്താക്കൾ. കണക്​ഷനുകൾ ഉടൻ ലഭിക്കുമെന്ന ഉറപ്പിൽ രാഷ്ട്രീയപാർട്ടികളും അപേക്ഷകൾ നൽകുന്നതിൽ സഹായിച്ചു. എന്നാൽ, ഇനി അധികം കണക്ഷനുകൾ അരൂരിൽ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ജപ്പാൻ കുടിവെള്ള വിതരണ അധികൃതർ. 11000 കണക്​ഷനുകൾ അരൂർ പഞ്ചായത്തിൽ നിലവിലുണ്ട്. അരൂർ പഞ്ചായത്ത് ഓഫിസിന്‍റെയരികിൽ സ്ഥിതിചെയ്യുന്ന ജല അതോറിറ്റി സംഭരണിയിൽ എത്തുന്ന കുടിവെള്ളമാണ് അരൂരിലെ 22 വാർഡുകളിലും വിതരണം ചെയ്യുന്നത്. ടാങ്കിന്‍റെ ദൂരപ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നതിന് ഇപ്പോൾ തന്നെ തടസ്സങ്ങളുണ്ട്. കൂടുതൽ വെള്ളം മുഴുവൻ സമയത്തും ടാങ്കിൽ നിറഞ്ഞ് നിന്നാൽ മാത്രമേ തീരപ്രദേശങ്ങളിലേക്ക് വെള്ളം എത്തൂ. ഇപ്പോൾതന്നെ തീരപ്രദേശങ്ങളിൽ വെള്ളം എത്താൻ പ്രയാസപ്പെടുന്നതിനാൽ ഇനി ഒരു കണക്​ഷൻ പോലും അധികമായി നൽകേണ്ടതില്ലെന്നാണ് ജല അതോറിറ്റി നിലപാട്. ഈ പ്രതിസന്ധി മറികടക്കാൻ സർക്കാറിന്‍റെ ഇടപെടൽ മാത്രമാണ് ആശ്രയം. ചിത്രം അരൂരിലുള്ള ജപ്പാൻ കുടിവെള്ള ടാങ്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.