ആലപ്പുഴ: ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രത്തിലും സേവനത്തിനുള്ള നിരക്ക് നിശ്ചിത മാതൃകയിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അക്ഷയകേന്ദ്രം ജില്ല പ്രോജക്ട് മാനേജർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രത്തിലും മലയാള ഭാഷയിൽ സേവന നിരക്ക് പ്രദർശിപ്പിക്കണമെന്നും സേവനത്തിന് രസീതും നൽകണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടതിനെത്തുടർന്നാണ് നടപടി. സംസ്ഥാന സർക്കാറിൽനിന്നും അക്ഷയ സംസ്ഥാന ഓഫിസിൽനിന്നും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്ന് പ്രോജക്ട് മാനേജറുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ കമീഷന്റെ ഉത്തരവ് കർശനമായി നടപ്പാക്കാൻ 2022 ജനുവരി 11ന് എല്ലാ അക്ഷയകേന്ദ്രങ്ങൾക്കും ഇ-മെയിൽ നൽകിയിട്ടുണ്ട്. ഇതുകൂടാതെ അക്ഷയ സംരംഭകരുടെ വാട്സ്ആപ് ഗ്രൂപ്പിലും നിർദേശം നൽകി. എല്ലാ താലൂക്കുതല കോഓഡിനേറ്റർമാരും അക്ഷയകേന്ദ്രം പരിശോധനസമയത്ത് ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പരാതിക്കിടയാക്കിയ സെന്ററിൽ ജില്ല ഓഫിസിൽനിന്ന് നേരിട്ട് പരിശോധിച്ച് മലയാളത്തിൽ സേവന നിരക്ക് പ്രദർശിപ്പിച്ചതായി ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രോജക്ട് മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.