ആലപ്പുഴ: നഗരസഭ മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് 52 വാര്‍ഡിലും പൊതുശുചീകരണം എന്ന ലക്ഷ്യത്തോടെയുള്ള മഴയെത്തും മുമ്പേ കാമ്പയിൻ നഗരസഭ അധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, കൗൺസിലർമാരായ എം.ജി. സതീദേവി, മോനിഷ ശ്യാം, സുമം സ്കന്ദൻ, ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ് എന്നിവർ സംസാരിച്ചു. ജലജന്യ രോഗങ്ങൾ അടക്കമുള്ള പകർച്ചവ്യാധികൾ തടയുകയെന്നതും ജലനിർഗമന മാർഗങ്ങൾ തെളിക്കുക എന്നതുമാണ് കാമ്പയിന്‍റെ ലക്ഷ്യം. ഓരോ വാര്‍ഡിലും രണ്ടുദിവസം പൂര്‍ണമായും എന്ന ക്രമത്തില്‍ 18, 19 തീയതികളില്‍ ഇരവുകാട്, പള്ളാത്തുരുത്തി, മുല്ലക്കല്‍, കൊമ്മാടി, മന്നത്ത് വാര്‍ഡുകളിലും 20, 21 തീയതികളില്‍ ഗുരുമന്ദിരം, കളര്‍കോട്, തിരുമല, കളപ്പുര, ചാത്തനാട് വാര്‍ഡുകളിലും 22, 23 തീയതികളില്‍ കുതിരപ്പന്തി, പാലസ്, വഴിച്ചേരി, ആറാട്ടുവഴി, തോണ്ടന്‍കുളങ്ങര വാര്‍ഡുകളിലും നടക്കുന്ന മാസ് ക്ലീനിങ് മേയ് 25ന് പൂര്‍ത്തീകരിക്കും. മേയ് 29ന് നഗരം മുഴുവൻ ആയിരത്തിലധികം സന്നദ്ധപ്രവർത്തകരെ സംഘടിപ്പിച്ച് ശുചീകരിക്കുന്ന മെഗാ മാസ് കാമ്പയിനോടെയാണ് പദ്ധതി അവസാനിക്കുന്നത്. apl nagarasabha
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.