മിന്നലിൽ അടുക്കള കത്തിനശിച്ചു

കറ്റാനം: മിന്നലിൽ വൈദ്യുതി ലൈനിൽനിന്ന് തീ പടർന്ന് അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. കട്ടച്ചിറ പാറക്കൽ ജങ്​ഷനിൽ അജി ഭവനത്തിൽ പൊന്നപ്പൻ ആചാരിയുടെ വീടിന്റെ അടുക്കളയാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗൃഹോപകരണങ്ങൾ പൂർണമായി നശിച്ചു. ജനലുകളും വാതിലുകളും തകർന്നു. പാചക വാതക സിലിണ്ടറിലേക്ക് തീ പടർന്നെങ്കിലും വീട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ആറും ഒന്നും വയസ്സുള്ള കുട്ടികളും വയോധികരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. കായംകുളത്ത്​ നിന്ന്​ അഗ്​നി രക്ഷാസംഘം എത്തിയാണ് തീയണച്ചത്. ഫോട്ടോ: APLKY4FAIR തീപടർന്ന് ഭരണിക്കാവ് കട്ടച്ചിറ പൊന്നപ്പൻ ആചാരിയുടെ വീട്ടിനുള്ളിലെ ഫ്രിഡ്ജ് കത്തി നശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.