അരൂരിൽ മാലിന്യം തള്ളുന്നു

അരൂർ: അരൂരിൽ ദേശീയപാതയിൽ മാലിന്യം തള്ളുന്നത്​ തുടരുന്നു. മാലിന്യം തള്ളുന്നവർക്ക് കർശന താക്കീത് നൽകി നടപടികളിലേക്ക്​ പഞ്ചായത്ത് കടന്നതോടെയാണ് സ്ഥിരം സംഭരണകേന്ദ്രങ്ങളെ ഒഴിവാക്കി ദേശീയപാതയോരത്ത്​ പുതിയ കേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ നിർബാധം തുടരുന്നത്​. സി.സി ടി.വി കാമറകൾ വ്യാപകമായി സ്ഥാപിക്കുമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുമെന്നും പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാമറകൾ ഒരിടത്തുപോലും സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാനായിട്ടില്ല. തള്ളിയ മാലിന്യക്കൂമ്പാരങ്ങളിൽനിന്ന് കണ്ടെത്തിയ ചില രേഖകളിൽനിന്ന് വിലാസം മനസ്സിലാക്കി ചിലരെ താക്കീത് ചെയ്തിരുന്നു. മാലിന്യം വഴിയിൽ തള്ളുന്നവരെ പൂർണമായും ഒഴിവാക്കാൻ പഞ്ചായത്ത് നടപടികൾ കർക്കശമാക്കണ​മെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ചിത്രം അരൂർ ദേശീയപാതയിൽ ശ്രീനാരായണപുരം നഗറിന്‍റെ അരികിൽ കുമിഞ്ഞുകൂടിയ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.