സൗഹൃദത്തിന്‍റെ ഇഴയടുപ്പം കൂട്ടി ഇഫ്താർ സംഗമം

ഹരിപ്പാട്: ജമാഅത്തെ ഇസ്​ലാമി ഹരിപ്പാട് ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആത്മീയവും ഭൗതികവുമായുള്ള ശുദ്ധീകരണം വ്യക്തികൾ ഏറ്റെടുക്കുമ്പോൾ സമൂഹവും സംശുദ്ധമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്‍റ്​ അബ്ദുൽ റസാഖ് പാനൂർ അധ്യക്ഷത വഹിച്ചു. ജില്ല സമിതി അംഗം വൈ. ഇർഷാദ് റമദാൻ സന്ദേശം നൽകി. മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു, വൈസ് ചെയർപേഴ്സൻ ശ്രീജകുമാരി, കെ.പി.സി.സി. നിർവാഹകസമിതി അംഗം എം. ലിജു, എസ്.എൻ.ഡി.പി യൂനിയൻ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്‍റ്​ കെ. അശോക പണിക്കർ, ശാന്തിഗിരി ആശ്രമം ഹരിപ്പാട് ചാപ്റ്റർ രക്ഷാധികാരി അഡ്വ. രാജാമണി, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് സുമി സുരേഷ്, വൈസ് പ്രസിഡന്റ് യു. പ്രദീപ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. സജി തമ്പാൻ, പി.സി. ഉദയകുമാർ, ഡോ. ഹമീദ് ഷാലി, സുരേഷ് മണ്ണാറശാല, ഡോ. ഒ. ബഷീർ, റിട്ട. മജിസ്ട്രേറ്റ് എം. താഹ എന്നിവർ സംസാരിച്ചു. കെ.എ. സമീർ സ്വാഗതവും അൻസാരി ഹരിപ്പാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.