മാവേലിക്കര: സംസ്കൃത ഭാഷയുടെ വ്യാപനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സംസ്കൃത അധ്യാപകർ കുട്ടികളുടെ സർവതോമുഖമായ വളർച്ചക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്നും എം.എസ്. അരുൺ കുമാർ എം.എൽ.എ. മാവേലിക്കര വിദ്യാഭ്യാസ ജില്ല സംസ്കൃത അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാവേലിക്കര വിദ്യാഭ്യാസ ജില്ല ഓഫിസർ പി. സുജാത അധ്യക്ഷത വഹിച്ചു. ദീർഘകാലം പടനിലം ഹൈസ്കൂളിൽ അധ്യാപികയായിരുന്ന വിരമിക്കുന്ന ബി. ഷൈലജക്ക് എം.എൽ.എ ഉപഹാരം നൽകി. ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ച അധ്യാപകൻ ജി. രാധാകൃഷ്ണൻ, വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അക്കാദമിക് കൗൺസിൽ സെക്രട്ടറി ബി. ബാലചന്ദ്രൻ, കൂടിയാട്ട കലാകാരൻ കലാമണ്ഡലം ജിഷ്ണു പ്രതാപ്, യോഗാചാര്യൻ പി. കാർത്തിക് എന്നിവരെ ആദരിച്ചു. മാവേലിക്കര എ.ഇ.ഒ എൻ. ഭാമിനി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ കെ. ബൈജു, എസ്. ജയലക്ഷ്മി, സി.വി. ജയലക്ഷ്മി, അക്കാദമിക് കൗൺസിൽ ജോയന്റ് സെക്രട്ടറി കെ. അനിൽകുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം രമാദേവി എന്നിവർ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര വിദ്യാഭ്യാസ ജില്ല സംസ്കൃത അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച സെമിനാർ എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.