ചെങ്ങന്നൂർ: പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമുണ്ടാക്കുന്ന അശാസ്ത്രീയ ഓട നിർമാണത്തിനെതിരെ മന്ത്രിക്കും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർക്കും നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ് പരാതി നൽകി. നിർമാണം പൂർത്തീകരിച്ചശേഷം പെയ്ത മഴയിൽ എം.സി റോഡിലെ നന്ദാവനം ജങ്ഷനിൽ ഉണ്ടായ വെള്ളക്കെട്ട് നിർമാണത്തിലെ അപാകത മൂലമാണെന്നാണ് ആക്ഷേപം. മാലിന്യം അടിഞ്ഞ് ഓടയിലെ ജലം പുറത്തേക്ക് ഒഴുകുകയാണ്. ഓടകൾ ശുചീകരിക്കാറില്ല. ഇതിന്റെ കാരണം കെ.എസ്.ടി.പി വ്യക്തമാക്കണം. ദീർഘവീക്ഷണമില്ലാതെയാണ് നിർമാണം നടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. വലിയ സമ്മർദങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് ഇല്ലിമല-മൂഴിക്കൽ തോടെങ്കിലും നവീകരിക്കാൻ തയാറായത്. നഗരപ്രദേശത്ത് നടപ്പാക്കുന്ന സർക്കാറിന്റെ പദ്ധതികളുടെ പോരായ്മകളും കാലതാമസവും നഗരസഭയെ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രി സജി ചെറിയാൻ ശ്രമിക്കുന്നതെന്നും നഗരസഭാധ്യക്ഷ ആരോപിച്ചു. മന്ത്രി വിചാരിച്ചാൽ നിസ്സാരമായി പരിഹരിക്കാവുന്ന വെള്ളക്കെട്ട് പ്രശ്നം പാർട്ടിയെ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തി രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയാണെന്നും മറിയാമ്മ ജോൺ ഫിലിപ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.