ആലപ്പുഴ: രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുസ്ലിം സമൂഹത്തിനുനേരെയുള്ള വംശഹത്യകള്‍ ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ്. 'രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ വംശഹത്യകളെ ചെറുക്കുക' തലക്കെട്ട് ഉയര്‍ത്തിപ്പിടിച്ച് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സഹൽ വടുതല അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് ജില്ല ജനറൽ സെക്രട്ടറി ഇജാസ് ഇഖ്ബാൽ, സെക്രട്ടറി സഫറുല്ലാഹ് അലി, സിയാഉൽഹഖ്, മുഹമ്മദ് ആസിഫ്, ഹിജാസ് മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് apl fretenity
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.